ദൈവത്തിൻ്റെ മതം ഏതാണ്?

ജീസസ് കുരിശിൽ മരിച്ചുവെങ്കിൽ അതിനോട് താദാത്മ്യം പ്രാപിക്കാൻ പറ്റില്ല. അത് സിമ്പോളിക്കലാണ്. പകരം അത് നല്കുന്ന സന്ദേശം ഉൾക്കൊണ്ട് ജീവിക്കുക എന്നുള്ളതാണ് ശരിയായ ജീവിതം. അത് ഈ ഈസ്റ്ററിനെങ്കിലും മനസിലാക്കുകയെന്ന് ഫാ. മനോജ്. പരമാത്മാവിന്റെ ഭാഗമായിരുന്നു ആത്മാവ് മനുഷ്യന്റെ ഉള്ളിലേക്ക് വരുന്നത് ഈ ഭൂമിയിൽ ചില ദൗത്യങ്ങൾ ചെയ്യാൻ വേണ്ടിയിട്ടാണ്. ആ ജീവാത്മാവ് ഒരു ശരീരം പ്രാപിച്ചിട്ട് ഇവിടെ ആയിരിക്കുന്നു, വീണ്ടും ഞാൻ അങ്ങ് പോകുന്ന കാര്യത്തെക്കുറിച്ച് കാര്യമില്ലല്ലോ. ഈ ലോകത്തിൻറെ നന്മകൾ ഉൾക്കൊണ്ട് അത് നല്ല രീതിയിൽ ചെയ്യുക എന്നുള്ളതാണ് ശരിക്കും ഉള്ള കർമ്മം.

സ്വർ​ഗ്​ഗീയ പൗരത്വത്തിന് നല്ല ജീവിതം എന്താണെന്ന് ശരിക്കും ബൈബിൾ നോക്കിയാലും അല്ലെങ്കിൽ ഏതു മതഗ്രന്ഥം നോക്കിയാലും അതിനകത്ത് പറഞ്ഞിരിക്കുന്നത് നമുക്കൊരു നല്ലമനസാക്ഷിയുണ്ട് ,അത് പറയുന്നത് മാത്രം ചെയ്യുന്നതാണ് നല്ലൊരു ജീവിതം.

ഓക്സിജൻ ജീവൻ നിലനിർത്താൻ ഉപയോ​ഗിക്കുന്നത്. അത് തിരിച്ച് അന്തരീക്ഷത്തിലേക്ക് പോകുന്ന അതേ രീതി തന്നെയാണ് പരമാത്മാവ് നമ്മളിലെത്തുന്നതിന്റെയും തിരികെ പോകുന്നതും. എന്നാൽ ആരും അത് തിരിച്ചറിയാതെ ജീവിക്കുന്നു.