അബ്ദുള്‍ നാസര്‍ മദനി വെന്റിലേറ്ററിൽ, ആരോഗ്യ നില ഗുരുതരം

കൊച്ചി : ബെംഗളൂരു സ്ഫോടനക്കേസ് പ്രതിയും , പി.ഡി.പി നേതാവുമായ അബ്ദുള്‍ നാസര്‍ മദനിയുടെ ആരോഗ്യ നില ഗുരുതരം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മദനിയെ വെന്റിലേറ്ററിലേക്ക് മാറ്റി. വ്യാഴാഴ്ച പുലര്‍ച്ചെ കടുത്ത ശ്വാസതടസ്സം അനുഭവപ്പെട്ടതോടെയാണ് മദനിയെ വെന്റിലേറ്ററിലേക്ക് മാറ്റിയത്.

കഴിഞ്ഞ മാസമാണ് വിദഗ്ധ ചികിത്സക്കായി മദനിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ജാമ്യ വ്യവസ്ഥകളിൽ സുപ്രീംകോടതി ഇളവ് അനുവദിച്ചതിനെ തുടർന്ന് ജുലൈ 20 നാണ് മദനി കേരളത്തിലെത്തിയത്.