സിംപിൾ ലുക്കിൽ തിളങ്ങി ​ഗായത്രി, ‌മാസ്ക്കെവിടെയെന്ന് ആരാധകർ

ഏഷ്യനെറ്റിൽ സംപ്രേക്ഷണം ചെയ്ത പരസ്പരം എന്ന സീരിയലിലെ ദീപ്തി ഐ പി എസിനെ അറിയാത്തവർ ആരും തന്നെ ഇല്ല .മലയാളികൾക്ക് ഗായത്രി അരുൺ എന്ന പേരിനേക്കാളും ആ കഥാപാത്രത്തോടാണ് താല്പര്യം. സോഷ്യൽമീഡിയയിൽ സജീവമായ താരം ജീവിതത്തിലെ മിക്ക ആഘോഷങ്ങളും സന്തോഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

നിമിഷങ്ങൾക്കകമാണ് ഇതൊക്കെ വൈറലായി മാറുന്നത് .പരസ്പരം തീർന്ന ശേഷം അവതാരകയായി ഗായത്രി എത്തിയിരുന്നു. ഒപ്പം ചില സിനിമകളിലും താരം അഭിനയിച്ചു. സർവ്വോപരി പാലാക്കാരനിലാണ് ഗായത്രി ആദ്യം അഭിനയിച്ചത് നല്ലൊരു ക്യാരക്ടർ വേഷമായിരുന്നു അതിൽ. ഓർമ്മ, തൃശൂർ പൂരം എന്നീ സിനിമയിലും ഗായത്രി അഭിനയിച്ചുകഴിഞ്ഞു. അവസാനം അഭിനയിച്ചത് മമ്മൂട്ടി നായകനായെത്തിയ വണ്ണിലാണ്

സഹോദരന്റെ വിവാഹ ചടങ്ങിൽ നിന്നുള്ള മനോഹരമായ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് താരം. സഹോദരന്റെ വിവാഹ വേദിയിൽ നിന്നുള്ള ചിത്രങ്ങളും കുടുംബത്തിനൊപ്പമുള്ള ചിത്രങ്ങളുമൊക്കെ താരം ആശംസകൾക്കൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്. നിരവധി പേരാണ് താരത്തിന്റെ സഹോദരന് വിവാഹ മംഗളാശംസകളുമായി എത്തിയിരിക്കുന്നത്. മാസ്ക്ക് കാണുന്നില്ലെന്നും സേഫ്റ്റി നോക്കണമെന്നും ചിലർ അഭിപ്രായപ്പെടുന്നുണ്ട്.