​ഗോപി സുന്ദറിനെ ഡാൻസു പഠിപ്പിച്ച് അഭയ ഹിരൺമയി, വീഡിയോ

മലയാളികളുടെ പ്രിയപ്പെട്ട സംഗീത സംവിധായകനാണ് ഗോപി സുന്ദർ. ഗോപിയുടെ പ്രണയിനിയും ജീവിത പങ്കാളിയുമാണ് ഗായികയായ അഭയ ഹിരൺമയി. നിരവധി ആരാധകരാണ് ഇരുവർക്കുമുള്ളത്. നേരത്തെ ഗോപി സുന്ദറുമായുള്ള തന്റെ അടുപ്പത്തെ കുറിച്ച് അഭയ ഹിരൺമയി നടത്തിയ വെളിപ്പെടുത്തൽ ഏറെ വിവാദങ്ങൾക്കും വിമർശനങ്ങൾക്കും വഴി ഒരുക്കിയിരുന്നു. എന്നാൽ ഇതൊന്നും കണക്കിലെടുക്കാതെ അവർ തങ്ങളുടെ ജീവിതം ആഘോഷമാക്കുകയാണ്.

വ്യക്തി ജീവിതത്തിൽ മാത്രമല്ല സംഗീത ജീവിതത്തിലും ഇരുവരും നിരവധി തവണ ഒന്നിച്ച് പ്രവർത്തിച്ചിട്ടുണ്ട്. നാക്കു പെന്റ നാക്കു ടക, വിശ്വാസം അതല്ലെ എല്ലാം, മല്ലി മല്ലി ഇഡി റാണീ രാജു, 2 കണ്ട്രീസ്, ജെയിംസ് ആന്റ് ആലീസ്, സത്യ, ഗൂഢാലോചന എന്നീ ചിത്രങ്ങളിൽ ഗോപീ സുന്ദറിന്റെ സംഗീതത്തിൽ അഭയ ഗാനം ആലപിച്ചിട്ടുണ്ട്.

ഏറെ ചർച്ചയായ വിഷയമാണ് ഗായിക അഭയ ഹിരൺമയിക്കൊപ്പമുളള ഗോപീസുന്ദറിന്റെ ലിവിങ് ടു ഗെദർ.താൻ ഒരു വിവാഹിതനുമായി പ്രണയത്തിലാണെന്നും ഗോപീ സുന്ദറുമായി 9 വർഷമായി ലിവിങ് റിലേഷനിലാണെന്നും അഭയ തുറന്നു പറഞ്ഞിരുന്നു. ഒന്നിച്ചുളള തങ്ങളുടെ മനോഹരച്ചിത്രങ്ങൾ പങ്കുവച്ച്‌ അഭയ എത്താറുണ്ട്.ഇപ്പോൾ അഭയ പങ്കുവച്ച പുതിയ ഒരു വീഡിയോ ആണ് വൈറലാകുന്നത്.ഡാൻസ് പഠിപ്പിക്കാൻ ശ്രമിക്കുന്ന ഇവരുടെ വീഡിയോ ആണ്. ഡാൻസ് പഠിപ്പിക്കാൻ ശ്രമിച്ച്‌ തോൽക്കുന്ന ഞാൻ എന്നാണ് വീഡിയോ പങ്കുവച്ച്‌ അഭയ കുറിച്ചു.