സുരാജിനും നിമിഷയ്ക്കും കൊടുത്തത് ഒരേ ശമ്പളമാണോ? മറുപടി പറയാന്‍ സൗകര്യമില്ലെന്ന് ജിയോ ബേബി

ജിയോ ബേബിയുടെ ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ മികച്ച അഭിപ്രായങ്ങളുമായി മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഇത് തങ്ങളുടെ കഥയാണെന്ന് വ്യ്കതമാക്കി നൂറ് കണക്കിന് സ്ത്രീകളാണ് സോഷ്യല്‍മീഡിയയില്‍ അനുഭവ കുറിപ്പുകള്‍ പങ്കുവെച്ചത്. ഇത് തങ്ങള്‍ക്കറിയാവുന്ന പരിചയമുള്ള സ്ത്രീകളുടെ കഥയാണെന്ന് പുരുഷന്മാരും പ്ഹകുവെച്ചു. അതേസമയം ഒരുപാട് നെഗറ്റീവ് കമന്റുകളും ചിത്രത്തിനെതിരായി രംഗത്ത് വന്നു. സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് സിനിമയെടുത്ത സംവിധായകന്‍ ജിയോ ബേബി ചിത്രത്തില്‍ അഭിനയിച്ച സുരാജിനും നിമിഷയ്ക്കും ഒരേ ശമ്പളമാണോ നല്‍കിയത് എന്നൊരാള്‍ സോഷ്യല്‍മീഡിയയിലൂടെ ചോദിച്ചിരുന്നു.

Discrimination begins from home: 'The Great Indian Kitchen' director Jeo Baby - The Weekചോദ്യത്തിന് പ്രതികരണവുമായി സംവിധായകന്‍ ജിയോ ബേബി രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍. ശമ്പളം എത്ര കൊടുത്തെന്ന് പറയുവാന്‍ സൗകര്യമില്ലെന്നായിരുന്നു ജിയോ ബേബിയുടെ പ്രതികരണം. എല്ലാര്‍ക്കും മാസം പതിനായിരം രൂപ വെച്ച് കൊടുക്കണം എന്ന് പറയുന്നവരാണിവര്‍. ജില്ലാ കളക്റ്റര്‍ക്കും ഓഫീസില്‍ കാവല്‍ നില്‍ക്കുന്നവര്‍ക്കും ഒരേ വേതനം കൊടുക്കണം എന്ന് വാദിക്കുന്നവര്‍. നല്ല പൊളിറ്റിക്സൊക്കെയാണ്. സമത്വം തുല്യത എന്നൊക്കെ പറയുന്നത് നല്ല ആശയമാണ്. പക്ഷെ ഇവരുടെയൊക്കെ വീടുകളില്‍ അത് പ്രാവര്‍ത്തികമാക്കുന്നുണ്ടോ? എന്നും ജിയോ ബേബി ചോദിച്ചു.

Why don't you men enter kitchens?': Director Jeo Baby interview | The News Minute

‘ഒന്നുകില്‍ ഈ ചോദ്യം ചോദിക്കുന്നവര്‍ ആചാര സംരക്ഷണത്തിന് വേണ്ടി വഴിയിലിറങ്ങി ഓടിയവരും കല്ലെറിഞ്ഞവരുമായിരിക്കും അല്ലെങ്കില്‍ വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ എന്നൊരു ടീമുണ്ട്, അവരായിരിക്കും. എല്ലാര്‍ക്കും മാസം പതിനായിരം രൂപ വെച്ച് കൊടുക്കണം എന്ന് പറയുന്നവരാണിവര്‍. ജില്ലാ കളക്റ്റര്‍ക്കും ഓഫീസില്‍ കാവല്‍ നില്‍ക്കുന്നവര്‍ക്കും ഒരേ വേതനം കൊടുക്കണം എന്ന് വാദിക്കുന്നവര്‍. നല്ല പൊളിറ്റിക്സൊക്കെയാണ്. സമത്വം തുല്യത എന്നൊക്കെ പറയുന്നത് നല്ല ആശയമാണ്. പക്ഷെ ഇവരുടെയൊക്കെ വീടുകളില്‍ അത് പ്രാവര്‍ത്തികമാക്കുന്നുണ്ടോ?

വീട് പണിയുവാന്‍ വരുന്ന എഞ്ചിനീയര്‍ക്ക് മേസ്തരിയേക്കാള്‍ വേതനമുണ്ടാകും. ഇതുമായി ബന്ധപ്പെട്ടാണ് പലതും നില്‍ക്കുന്നത്. ഈ സിനിമയില്‍ സുരാജിന് എത്ര കൊടുത്തു, നിമിഷയ്ക്ക് എത്ര കൊടുത്തു, എന്ന് പറയാന്‍ എനിക്ക് സൗകര്യമില്ല. ഈ ചോദ്യത്തിനുള്ള ഉത്തരം കിട്ടിക്കഴിഞ്ഞാല്‍ സമൂഹത്തിലെ എല്ലാ പ്രശ്‌നങ്ങളും അവസാനിച്ചുവെന്നാണോ ഇവരൊക്കെ വിചാരിക്കുന്നത്? അത് നിങ്ങളറിയണ്ട’. ജിയോ ബേബി പറയുന്നു.