ബുധനാഴ്ച വരെ സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്

 

ബുധാനാഴ്ച വരെ സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കാസര്‍കോട്, ഇടുക്കി ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.

കാസര്‍കോട് ജില്ലയിലെ മലയോര മേഖലകളില്‍ മഴ തുടരുകയാണ്. മധുര്‍ കട്ല, കാഞ്ഞങ്ങാട് മേഖലകളിലെല്ലാം വെള്ളം കയറിയ നിലയിലാണ്. കാങ്ങട്ടാട്ടും കിനാലൂരിലും വെള്ളക്കെട്ട് രൂക്ഷമായതിനെ തുടര്‍ന്ന് ആളുകളെ ദുരിതാശ്വാസ ക്യാമ്ബുകളിലേയ്ക്ക് മാറ്റി.

ഇടുക്കി ജില്ലയിലെ മലയോരങ്ങളിലും ഉള്‍ക്കാടുകളിലും കനത്ത മഴപെയ്യുന്നതായാണ് റിപ്പോര്‍ട്ട്. കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജില്ലാ ഭരണകൂടത്തിന്റെ ജാഗ്രത നിര്‍ദേശം ജില്ലയില്‍ ഉടനീളം തുടരുകയാണ്. ഇടുക്കി അണക്കേട്ടിലേക്കുള്ള നീരൊഴുക്കും കാര്യമായി കൂടിയിട്ടുണ്ട്.

അതേസമയം കോഴിക്കോട് കണ്ണൂര്‍ കോട്ടയം എറണാകുളം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും നിലവിലുണ്ട്.