റോഡുകളിലെ കുഴി; സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

കൊച്ചി/ സംസ്ഥാനത്തെ റോഡുകള്‍ പൊട്ടിപ്പൊള്ളിഞ്ഞ് കിടക്കുന്നതില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. റോഡുകള്‍ നന്നാക്കണമെങ്കില്‍ കെ റോഡ് എന്ന് പേരിടണമോയെന്ന് ഹൈക്കോടതി ചോദിച്ചു. റോഡുകളുടെ മോശം അവസ്ഥ പരിഹണിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ പരിഗണിക്കവെയാണ് കോടതി സര്‍ക്കാരിനെ പരിഹസിച്ചത്.

സംസ്ഥാന സര്‍ക്കാര്‍ റോഡ് നിര്‍മ്മിക്കുവാനുള്ള പണം മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുകയാണ്, റോഡ് ജനങ്ങളുടെ അവകാശമാണെന്നും കോടതി പറഞ്ഞു. റോഡുകള്‍ നിര്‍മ്മിച്ച് ആറ് മാസത്തിനുള്ളില്‍ കേട് വന്നാല്‍ വിജിലന്‍സ് കേസ് എടുക്കണം. റോഡ് അപകടങ്ങള്‍ എല്ലാ ദിവസവും കൂടിവരുകയാണ്. കേരളത്തില്‍ എല്ലാ സ്ഥലത്തും മഴ ലഭിക്കുമ്പോള്‍ കുറച്ച് റോഡുകള്‍ മാത്രം എങ്ങനെയാണ് നശിക്കുന്നതെന്ന് കോടതി ചോദിച്ചു.

റോഡുകള്‍ സഞ്ചാരയോഗ്യമല്ലാതെ കിടക്കുന്നത് അനുവദിക്കുവാന്‍ കഴിയില്ല. അപകടങ്ങള്‍ സംഭവിക്കുന്നത് കണ്ട് നില്‍ക്കാന്‍ കഴിയില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.