പാകിസ്ഥാനിൽ പട്ടാപ്പകൽ സ്ത്രീയെ നടുറോഡിൽ ഉപദ്രവിക്കുന്നു വ്യാപകമായ പ്രതിഷേധം 

 

പാകിസ്ഥാനിലെ ഇസ്ലാമാബാദിൽ ബുർഖ ധരിച്ച പാകിസ്ഥാൻ യുവതിയെ അജ്ഞാതൻ ഉപദ്രവിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ഇന്റർനെറ്റിൽ പ്രചരിച്ചു വരുന്നു. പട്ടാപ്പകൽ റോഡിലൂടെ യാത്രചെയ്യുന്ന സ്ത്രീകൾ പോലും സുരക്ഷിതരല്ലെന്നു ചൂണ്ടികാട്ടുന്നതാണ് ഈ വീഡിയോ. പട്ടാപ്പകൽ വിജനമായ നിരത്തിലൂടെ നടന്ന് പോയ യുവതിയെ പിന്നിൽ നിന്നും ഒരാൾ ഉപദ്രവിക്കുന്നതാണ് വീഡിയോ.

സ്ത്രീ ബലം പ്രയോഗിച്ച് പ്രതിഷേധിക്കുന്നതോടെ അക്രമി ഓടി രക്ഷപെടുന്നതും വീഡിയോയിൽ കാണാം. ഉപദ്രവിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ഇന്റർനെറ്റിൽ വൈറലായതോടെ സ്ത്രീ സുരക്ഷയെക്കുറിച്ചുള്ള ചോദ്യങ്ങൾ ഉയരുകയാണ്. ഇസ്ലാമാബാദിലെ സെക്ടർ ഐ10ലാണ് സംഭവം എന്നാണു പുറത്ത് വരുന്ന വിവരം. കുറ്റവാളിയെ കണ്ടെത്തി ശിക്ഷിക്കണമെന്ന് വ്യാപകമായി ആവശ്യം ഉയരുകയാണ്.

പാകിസ്ഥാനിലെ ഒരു മെട്രോ സ്റ്റേഷന് മുൻപിൽ പുരുഷന്മാർ സ്ത്രീയെ ഉപദ്രവിക്കുകയും ആക്രമിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്ന മറ്റൊരു വീഡിയോ അടുത്തിടെ പുറത്ത് വന്നിരുന്നതാണ്.