ഹൈറിച്ച് തട്ടിപ്പ് നിക്ഷേപങ്ങൾ കാണാനില്ല,പോലീസ് റിപോർട്ട് ഞെട്ടിക്കുന്നത്

ഹൈറിച്ച് തട്ടിപ്പുമായി ബന്ധപ്പെട്ട് പോലീസിന്റെ ആദ്യ അന്വേഷണ റിപോർട്ട് പുറത്ത് വരുമ്പോൾ ഇവരുടെ അക്കൗണ്ടുകളിൽ ജനം നിക്ഷേപം നടത്തിയ പണം ഇല്ല. നിക്ഷേപം സ്വീകരിച്ച് നൂറു കണക്കിനു കോടികൾ ഉടമകൾ എന്തു ചെയ്തു എന്ന ഞെട്ടിക്കുന്ന വസ്തുതകൾ പുറത്ത് വരുന്നു.ഹൈറിച്ച് നിക്ഷേപ തട്ടിപ്പ് ഇടപാടുകാർക്ക് കമ്പിനി ഓഫർ ചെയ്ത പണം തിരികെ കൊടുക്കാൻ കഴിഞ്ഞില്ല. ഇപ്പോൾ ഇതുമായി ബന്ധപ്പെട്ട് പറയുന്നത് അക്കൗണ്ട് ഫ്രീസിങ്ങ് കോടതി നീക്കി നല്കാത്തതിനാലാണ്‌ തുക മടക്കി നല്കാൻ സാധിക്കാത്തത് എന്നാണ്‌. അനവധി നിക്ഷേപകർ പണം പിൻ വലിക്കാൻ തിരക്ക് കൂട്ടുമ്പോൾ ഓരോ ദിവസവും ഓരോ ന്യായീകരണങ്ങളാണ്‌ ജനങ്ങളോട് പറയുന്നത്

മറുവശത്ത് കമ്പിനിയുടെ ആസ്തികൾ സംബന്ധിച്ച് കണക്കെടുപ്പുകൾ കലക്ടർമാർ നടത്തിവരികയാണ്‌. ഹൈറിച്ച് ഓൺലൈൻ തട്ടിപ്പുമായി ബന്ധപ്പെട്ട് മുൻ എം എൽ എ അനിൽ അക്കരെയുടെ ഏറ്റവും പുതിയ പോസ്റ്റ് ഇങ്ങിനെ…

ഹൈറിച്ച് തട്ടിപ്പ് പോലീസിന്റെ പ്രാഥമിക റിപ്പോർട്ട്. ഒരു കോടി എൺപത് ലക്ഷം അംഗങ്ങളുടെ അറിവിലേക്ക്..2023 നവംബർ വരെ ഇവരുടെ വിവിധ ബാങ്ക് അക്കൗണ്ടിൽ ആകെ പോലീസ് റിപ്പോർട്ട് അനുസരിച്ച് ഉള്ളത്..₹65കോടിയിൽ താഴെ മാത്രം സംഖ്യയാണ് ഉള്ളത്, ഇതിൽ നിന്ന് ഡിസംബറിൽ₹51.5 കോടി രൂപ gst അടച്ചു/ബാക്കി 15 കോടി രൂപയിൽ വലിയ സംഖ്യ ഇവർ ക്യാഷ് ആയി പിൻവലിച്ചു. ഇനി വളരെ കുറച്ച് പൈസ മാത്രമാണ് ഇവരുടെ അക്കൗണ്ടിൽ ഉള്ളത്.Ott യിൽ സിനിമ കണ്ടവരുടെ എണ്ണവും മനസ്സിലായല്ലോ?

ഹൈറിച്ച് വിവിധ ഇനങ്ങളിലായി ആയിരത്തിലധികം കോടി രൂപ പിരിച്ചെടുത്തു എന്നാണ്‌ കണക്കാക്കുന്നത്. ഒടി ടി നിക്ഷേപമായി തന്നെ നൂറു കണക്കിനു കോടികൾ പിരിച്ചെടുത്തിട്ടുണ്ട്. ഇനി ഈ നിക്ഷേപകർക്ക് എല്ലാം എങ്ങിനെ പണം തിരികെ നല്കും എന്നതിനേ കുറിച്ച് ഹൈറിച്ച് ഉടമകൾക്ക് ആശങ്കയില്ല. ഇവർ നിറഞ്ഞ് സന്തോഷത്തിലാണ്‌. ആശങ്ക ആകട്ടേ ഇടപാടുകാർക്കും നിക്ഷേപകർക്കും മാത്രം. പല തവണ ജയിലിൽ കിടന്ന ഞങ്ങൾ ഈ കേസിലും ഇനി കുറച്ച് നാൾ ജയിലിൽ വീണ്ടും കിടക്കാൻ തയ്യാറാണ്‌ എന്നും ജയിലിൽ പോയാൽ ആർക്കും പണം തിരികെ കിട്ടില്ല എന്നുമാണ്‌ ഹൈറിച്ച് ഉടമകളായ പ്രതാപന്റെയും മറ്റും പ്രചാരണം. എന്നാൽ കമ്പനിയുടെ നിലവിലെ ആസ്തിയും ഉടമകളുടെ സ്വത്തും കണ്ടുകെട്ടിയിരിക്കുകയാണ്‌. ഉടമകൾക്ക് ആകട്ടേ വാഹനങ്ങൾ അല്ലാതെ സ്വന്തമായി രേഖാമൂലം വലിയ ആസ്തി ഒന്നും ഇല്ല. അതിനാൽ തന്നെ അക്കൗണ്ടിൽ ഉള്ള നിക്ഷേപങ്ങൾ പരാതികൾ ഉള്ളവർക്ക് വീതിച്ച് നല്കുവാനുള്ള നടപടികൾ ജില്ലാ ഭരണകൂടം സ്വീകരിക്കും. ആദ്യം ലഭിച്ച പരാതികളിൽ ആദ്യം പണം മടക്കി കൊടുക്കാനുള്ള നടപടികൾ ആയിരിക്കും സ്വീകരിക്കുക. പരാതികൾ ഇല്ലാത്തവർക്ക് പണം തിരികെ കിട്ടാനുള്ള ഒരു സാധ്യതയും നിലവിൽ ഇല്ല. പരാതികൾ ഇല്ലാത്തവർ ഹൈറിച്ച് ഉടമകളിൽ നിന്നും നേരിട്ട് പണം സ്വീകരിക്കേണ്ടിയും വരും. കലക്ടർ നിയമ നടപടികൾ നടത്തുമ്പോൾ പരാതികൾ ഉള്ളവർക്ക് അക്കൗണ്ടിലേ അവശേഷിക്കുന്ന തുക വീതിച്ച് നല്കനാണ്‌ സാധ്യതകൾ.

ബഡ്‌സ് ആക്ട് കേസനുസരിച്ച് ജാമ്യമില്ലവകുപ്പ് പ്രകാരം ആണ്‌ ഹൈറിച്ച് ഉടമകൾക്കെതിരായ നടപടികൾ നടക്കുന്നത്. മുമ്പ് ഹൈറിച്ചിനെതിരെ സി ബി ഐക്ക് നല്കിയ പരാതിയിൽ നടപടികൾ തുടങ്ങിയിരുന്നു. ഹൈറിച്ചിനെതിരെ സിബിഐ അന്വേഷണത്തിന് തുടക്കമിട്ട് ഹോം ഡിപാർട്ട്മെന്റ് അണ്ടർ സെക്രട്ടറി അജി കുമാറാണ്‌ ഉത്തരവ് ഇറക്കിയത്.1.8 കോടി ആളുകളിൽ നിന്നും പണ പിരിവ് കമ്പിനി നടത്തി എന്നാണ്‌ സംശയിക്കുന്നത്. ഹൈറിച്ച് ഉടമകൾ നികുതി വെട്ടിപ്പിനും മറ്റ് കേസുകൾക്കും ജയിലിൽ പോയിരുന്നു. അനധികൃതമായി ജനങ്ങളിൽ നിന്നും നിക്ഷേപം സ്വീകരിച്ചു എന്ന കുറ്റം ചുമത്തിയാണ്‌ നടപടി. ഹൈറിച്ചിനു ജനങ്ങളിൽ നിന്നും ഒരു രൂപ പോലും നിക്ഷേപം സ്വീകരിക്കാൻ അധികാരം ഉള്ളതല്ല. കമ്പിനി ഇപ്പോൾ അടച്ച് പൂട്ടിയിരിക്കുകയാണ്‌. ആസ്തികളും കമ്പിനിയുടെ വാഹനങ്ങൾ അടക്കം കണ്ടുകെട്ടി കഴിഞ്ഞു., ബാങ്ക് അക്കൗണ്ടുകളും ഫ്രീസ് ചെയ്തിരിക്കുകയാണ്‌. ശ്രീനാ പ്രധാപനാണ്‌ കമ്പിനിയുടെ മറ്റൊരു ഉടമയും സി ഇ ഒയും..