ഷോർട്ട് സർക്യൂട്ട് അല്ല, ഭാര്യയെ തീകൊളുത്തി ജീവനൊടുക്കിയത്

ഇടുക്കി പുറ്റടിയിൽ ദമ്പതിമാരുടെ മരണത്തിനിടയാക്കിയ തീപിടിത്തതിന് കാരണം ഷോർട്ട് സർക്യൂട്ട് അല്ലെന്ന് പോലീസ്. വീടിനുള്ളിൽവെച്ച് ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കിയെന്നാണ് പ്രാഥമിക നിഗമനമെന്നും ആത്മഹത്യാക്കുറിപ്പ് വാട്‌സാപ്പിൽ പങ്കുവെച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു

ഇടുക്കി പുറ്റടിയിൽ വീടിന് തീപിടിച്ച് രണ്ട് പേർ മരിച്ചു. രവീന്ദ്രൻ, ഭാര്യ ഉഷ എന്നിവരാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ മകൾ ശ്രീധന്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് ശ്രീധന്യ. ഇന്ന് പുലർച്ചെ രണ്ട് മണിയോടെണ് സംഭവം ഉണ്ടായത്. ആത്മഹത്യയാണെന്നാണ് പൊലീസ് സംശയിക്കുന്നത്. സാമ്പത്തിക ബാധ്യതയും കുടുംബ പ്രശ്നങ്ങളും ഉണ്ടായിരുന്നു.. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണം വീടിന് തീപിടിച്ചതാണെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാല്‍ പോലീസിന്റെ അന്വേഷണത്തില്‍ രവീന്ദ്രന്‍ വാട്‌സാപ്പില്‍ പങ്കുവെച്ച ആത്മഹത്യാക്കുറിപ്പടക്കം കണ്ടെത്തുകയായിരുന്നു. കുടുംബപ്രശ്‌നങ്ങളും സാമ്പത്തികബാധ്യതകളുമാണ് ഇത്തരമൊരു കൃത്യത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ നിഗമനം. സംഭവത്തിന് മുമ്പ് രവീന്ദ്രന്‍ ഒരു സുഹൃത്തിന് അയച്ച വാട്‌സാപ്പ് സന്ദേശവും പോലീസ് കണ്ടെടുത്തിട്ടുണ്ട്. കുടുംബാംഗങ്ങളുടെ വാട്‌സാപ്പ് ഗ്രൂപ്പില്‍ പങ്കുവെച്ച സന്ദേശവും പോലീസിന് ലഭിച്ചിട്ടുണ്ട്