ഒരു വ്യക്തിയെന്ന നിലയിൽ വിധുവിന് ഡബ്ല്യുസിസി വിട്ടുപോകാൻ പറ്റില്ല-റിമ

സിനിമയിൽ സ്ത്രീകൾക്കുവേണ്ടി രൂപികരിച്ച ഡബ്ല്യുസിസിയിൽ നിന്നും വിധു വിൻസെന്റ് രാജിവെച്ചതോടെ പല വിവാദങ്ങളും പുറത്ത് വന്നിരുന്നു. ഇപ്പോഴിതാ വിധുവിന്റെ രാജിയെ കുറിച്ചുള്ള തന്റെ നിലപാട് വ്യക്തമാക്കുകയാണ് ഡബ്ല്യുസിസി സ്ഥാപക അംഗവും നടിയുമായ റിമ കല്ലിങ്കൽ. വിധു വിൻസന്റ് സഹോദരിയെപ്പോലെയാണെന്നും പോയാൽ പൊട്ടെ എന്നു വിചാരിക്കാൻ പറ്റുന്ന വ്യക്തിത്വമല്ലെന്നും റീമ പറയുന്നു.

റിമയുടെ വാക്കുകൾ ഇങ്ങനെ..

വിധുവുമായി ഒരു ചർച്ചയ്ക്ക് തയ്യാറാണ്. അഞ്ജലിയാണെങ്കിലും പാർവ്വതിയാണെങ്കിലും എല്ലാവരും വിധുവിനെ ബന്ധപ്പെടാൻ ശ്രമിച്ചിട്ടുണ്ട്, നിരന്തരം. പോയാൽ പൊക്കോട്ടേയെന്ന് വിചാരിക്കാൻ പറ്റുന്നയാളല്ല വിധു. ഞങ്ങൾക്ക് അത്രയും ഇമ്ബോർട്ടന്റായിരുന്നു ആ സിസ്റ്റർഹുഡ്. നമ്മൾ ഒരിക്കലും എക്‌സ്പീരിയൻസ് ചെയ്യാത്ത ഒരു സിസ്റ്റർഹുഡായിരുന്നു അത്. അത് ബ്രേക്ക് ചെയ്യുന്നതിലാണ് എനിക്ക് വിഷമം.

വ്യക്തിയല്ല സംഘടന എന്ന് പറയുമ്ബോഴും ഇതെനിക്ക് പേഴ്സണലുമാണ്. വിധു റസിഗ്നേഷൻ അയച്ച സമയത്ത് ഞാൻ വിളിച്ച്‌ സംസാരിച്ചിട്ടുണ്ട്, ഇനിയും സംസാരിക്കും. ഞാൻ ഒരിക്കലും കരുതുന്നില്ല, വിധുവിന് ഒരു വ്യക്തിയെന്ന നിലയ്ക്ക് സ്ത്രീയെന്ന നിലയ്ക്ക്, ഫെമിനിസ്റ്റ് എന്ന നിലയ്ക്കും WCC വിട്ട് പോകാൻ പറ്റും എന്ന്. WCCയെ ബിൽഡ് ചെയ്തതിൽ വിധുവിന്റെ കോൺട്രിബ്യൂഷൻ ഒരിക്കലും മായ്ച് കളയാൻ പറ്റില്ല. ആഴത്തിലുള്ള വേദനയുടേതായ ഒരു പരിസരത്തുനിന്നു കൂടിയാണ് വിധു ഇപ്പോൾ സംസാരിക്കുന്നത് എന്നാണ് ഞാൻ വിശ്വസിക്കുന്നത്. ” ട്രൂകോപ്പിക്ക് നൽകിയ അഭിമുഖത്തിലാണ് റിമ തന്റെ നിലപാട് വ്യക്തമാക്കിയത്.