ബ്രാഹമണ പെൺകുട്ടിയായ ഞാൻ വിവാഹം ചെയ്തത് മുസ്ലീമിനെ എടുത്ത് ചാട്ടമായി തോന്നുന്നില്ല- ഇന്ദ്രജ

മലയാളികളുടെ പ്രിയപ്പെട്ട തെന്നിന്ത്യന്‍ താരമാണ് ഇന്ദ്രജ. സൂപ്പര്‍ താരങ്ങളുടെ നായികയായി തിളങ്ങിയ ഇന്ദ്രജ നീണ്ട വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേയ്ക്ക് തിരിച്ചെത്തുകയാണ്. നീണ്ട ആറുവര്‍ഷങ്ങളുടെ പ്രണയത്തിനു ഒടുവിലാണ് ഇന്ദ്രജ നടന്‍ അബ്സറിനെ വിവാഹം ചെയ്തത്. തുളുബ്രാഹ്മണ പെൺകുട്ടിയായ ഇന്ദ്രജ മറ്റൊരു മതത്തിലെ ഒരാളെ വിവാഹം ചെയ്യുന്നത് വലിയ പ്രശ്നമായിരുന്നു.

തുളു ബ്രാഹ്മണ സ്ത്രീയായ ഇന്ദ്രജ മുസ്ലീമിനെ വിവാഹം കഴിച്ചതിനെക്കുറിച്ച് നടത്തിയ പ്രസ്തവാനകൾ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. അബ്സർ എന്ന മുസ്‌ലിം പയ്യനെ വിവാഹം കഴിച്ചപ്പോൾ നാടും വീടും കുലുങ്ങിക്കാണില്ലേ എന്ന ചോദ്യത്തിന് താരത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു. രണ്ടു വീടുകളിലും വലിയ ഭൂമി കുലുക്കങ്ങൾ ഉണ്ടാകാതിരിക്കാൻ ഞങ്ങൾ ആറു വർഷം കാത്തിരുന്ന ശേഷമാണ് വിവാഹം കഴിക്കാൻ തീരുമാനിച്ചത്. വീട്ടുകാർക്ക് ഞങ്ങളുടെ ബന്ധത്തിന്റെ ആഴം തിരിച്ചറിയാനും അങ്ങനെ അവർ സമ്മതിക്കാനും സാധ്യതയുണ്ടെന്ന് കരുതി. അതിൽ പകുതി വിജയിക്കാനേ കഴിഞ്ഞുള്ളൂ. അങ്ങനെ രജിസ്റ്റർ വിവാഹം ചെയ്യാൻ തീരുമാനിച്ചു.

അബ്സർ ബിസിനസ്സ് ചെയ്യുന്നു. തിരക്കഥാകൃത്തും നടനും ആണ്. ഈ പ്രഫഷനെക്കുറിച്ച് വ്യക്തമായറിയാം. ഇതെല്ലാം പ്രണയത്തിനു മുൻപേ ഞങ്ങളെ നല്ല സുഹൃത്തുക്കളാക്കിയിരുന്നു. വിവാഹം കഴിക്കുന്ന ആളെക്കുറിച്ച് ഒ റ്റ നിർബന്ധമേ ഉണ്ടായിരുന്നുള്ളൂ– മദ്യപിക്കരുത്, പുകവലിക്കരുത്. അങ്ങനെയൊരാളായിരുന്നു അബ്സർ. അതോടെ മനസ്സു പറഞ്ഞു– ‘ലോക്ക് ചെയ്യൂ… വിട്ടു കളയരുത്.” ഇന്ദ്രജ പറഞ്ഞു

1993 ൽ ബാലതാരമായി തമഇഴ് സിനമയിലൂടെയാണ് അഭിനയത്തിലേക്ക് എത്തുന്നത്. തമിഴിലും തെലുങ്കിലും ഒരുപാട് ചിത്രങ്ങളിലഭിനയിച്ച ഇന്ദ്രജ ​ഗോഡ്മാൻ എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിൽ അരങ്ങേറുന്നത്. തുടർന്ന് ഇൻഡിപെൻഡൻസ് , എഫ് ഐ ആർ , ഉസ്താദ് , ക്രോണിക്ക് ബാച്ച്ലർ , മയിലാട്ടം, ലോകനാഥൻ ഐ എ എസ് , ബെൻ ജോൺസൺ എന്നീ സൂപ്പർ ഹിറ്റ് മലയാള ചിത്രങ്ങളിലും ഇന്ദ്രജ തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.ഇടക്ക് പിന്നീട് സിനിമയിലേക്ക് വന്നെങ്കിലും ഇപ്പോൾ മിനി സ്ക്രീനിൽ സജീവമാണ്.