ഭർത്താവിന് തല മസ്സാജ് ചെയ്തുകൊടുത്ത് സണ്ണി, വീഡിയോ വൈറൽ

നിരവധി ആരാധകരുള്ള നടിയാണ് സണ്ണി ലിയോൺ. ലോക്ക് ഡൗൺ വിശേഷങ്ങൾ ആരാധകരായി നിരന്തരം താരം പങ്കുവയ്ക്കാറുണ്ട്. മക്കൾക്കും ഭർത്താവിനുമൊപ്പം സന്തോഷത്തോടെ കഴിയുകയാണ് സണ്ണി ലിയോൺ. നിഷ എന്നൊരു മകളെ ദത്തെടുത്തതിന് പിന്നാലെ വാടകഗർഭപാത്രത്തിലൂടെ രണ്ട് ഇരട്ടക്കുട്ടികളെ കൂടി ഇരുവരും സ്വന്തമാക്കിയിരുന്നു. കേരളത്തിലും നിരവധി ആരാധകരുള്ള താരത്തിന്റെ വിശേഷങ്ങൾ ക്ഷണ നേരം കൊണ്ട് വൈറലാകാറുണ്ട്. ഇപ്പോളിതാ ഭർത്താവ് ഡാനിയോലിന് തല മസ്സാജ് ചെയ്യുന്ന വീഡിയോ ഷെയർ ചെയ്തിരിക്കുകയാണ് താരം. നിരവധി ആരാധകരാണ് വീഡിയോക്ക് കമന്റ് ചെയ്തിരിക്കുന്നത്.


കാലിഫോർണിയയിൽ നിന്ന് മക്കൾക്കൊപ്പം ഉല്ലാസയാത്രക്ക് പോയത് ഷെയർ ചെയ്തിരുന്നു. ലോക്ഡൗൺ കാലം ലൊസാഞ്ചലസിലെ വീട്ടിൽ ഭർത്താവ് ഡാനിയേൽ വെബ്ബർ, മക്കളായ നിഷ, നോവ, ആഷർ എന്നിവർക്കൊപ്പം ചെലവിടുകയാണ് സണ്ണി ലിയോൺ. 500 കോടിയോളം മുടക്കിയാണ് 2017ൽ ഇരുവരും ഒരേക്കറിൽ സ്ഥിതി ചെയ്യുന്ന ഈ വീട് സ്വന്തമാക്കിയത്. അഞ്ചു കിടപ്പറകൾ, നീന്തൽ കുളം, വലിയ പൂന്തോട്ടം എന്നിവയെല്ലാം ഇവിടെയുണ്ട്. ഐസലേഷന് ഏറ്റവും പറ്റിയ ഇടം എന്നാണ് ഈ വീടിനെ കുറിച്ച്‌ സണ്ണി പറയുന്നത്.