ഏറ്റവും നന്നായി ചുംബിക്കുന്നത് മല്ലിക, ആ നടിക്ക് വായ് നാറ്റമായിരുന്നു, ഇമ്രാന്‍ ഹാഷ്മി പറയുന്നു

പലപ്പോഴും ഇമ്രാന്‍ ഹാഷ്മിയുടെ ചിത്രങ്ങളിലെ ചുംബന രംഗങ്ങള്‍ ചര്‍ച്ചയായിട്ടുണ്ട്. ഇപ്പോള്‍ താന്‍ ചെയ്ത ചുംബന രംഗങ്ങളെ കുറിച്ചും ഒപ്പം അഭിനയിച്ച നായികമാരെ കുറിച്ചും തുറന്ന് പറയുകയാണ് ഇമ്രാന്‍ ഹാഷ്മി. നന്നായി ചുംബിക്കുന്ന നടിയും ഏറ്റവും മോശമായി ചുംബിക്കുന്നത് ആരെന്നുമായിരുന്നു നടന്‍ പറഞ്ഞത്.

ഇമ്രാന്‍ ഹാഷ്മിയുടെ അഭിപ്രായത്തില്‍ മര്‍ഡര്‍ എന്ന ചിത്രത്തില്‍ മല്ലിക ഷെരാവത്തുമായുള്ള ചുംബന രംഗമാണ് ഏറ്റവും മികച്ചത്. ചിത്രത്തില്‍ ഇരുവരുടെയും ഓണ്‍സ്‌ക്രീന്‍ കെമിസ്ട്രി ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തില്‍ നിരവധി ചുംബന രംഗങ്ങളും ഉണ്ടായിരുന്നു. എന്നാല്‍ ഓഫ് സ്‌ക്രീനില്‍ ഇരുവരും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. പരസ്പരം സംസാരിക്കുന്നത് പോലും ഇരുവരും നിര്‍ത്തിയിരുന്നു.

ഏറ്റവും മോശം ചുംബനത്തെ കുറിച്ചും ഇമ്രാന്‍ പറയുന്നുണ്ട്. പക്ഷേ ആ നടിയുടെ പേര് നടന്‍ വെളിപ്പെടുത്തിയില്ല. വായ്നാറ്റമായിരുന്നു ആ നടിയുടെ പ്രശ്നം. സല്‍മാന്‍ ഖാന്‍ ചിത്രം ടൈഗര്‍ 3 ആണ് ഇമ്രാന്റെതായി ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം. വില്ലന്‍ വേഷത്തിലാണ് ഇമ്രാന്‍ ചിത്രത്തില്‍ എത്തുന്നത്.