ഏഷ്യ കപ്പിൽ ശ്രീലങ്കയെ അനായാസം പരാജയപ്പെടുത്തി ഇന്ത്യ, ഇന്ത്യയുടെ എട്ടാം ഏഷ്യ കപ്പ് കിരീടം

കൊളംബോ. ശ്രീലങ്കയെ 10 വിക്കറ്റിന് തകര്‍ത്ത് ഏഷ്യ കപ്പ് കിരീടം സ്വന്തമാക്കി ഇന്ത്യ.ശ്രീലങ്ക ഉയര്‍ത്തിയ 51 റൺസ് വിജയലക്ഷ്യം ഇന്ത്യ 6.1 ഓവറില്‍ മറികടക്കുകയായിരുന്നു. ഓപ്പണര്‍മാരായ ഇഷാന്‍ കിഷനും ശുഭ്മാന്‍ ഗില്ലും ചേര്‍ന്നാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്. ഇന്ത്യയുടെ ഏട്ടാം ഏഷ്യ കപ്പ് കിരീടമാണിത്.

അഞ്ച് വര്‍ഷത്തിന് ശേഷമാണ് ഇന്ത്യയ്ക്ക് ഏഷ്യ കപ്പ് ലഭിക്കുന്നത്. അവസാനമായി 2018ലായിരുന്നു ഇന്ത്യയുടെ നേട്ടം. നേരത്തെ ടോസ് ലഭിച്ച് ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയെ 15 ഓവറില്‍ 50 റണ്‍സില്‍ ഇന്ത്യ എറിഞ്ഞിട്ടു. ഏഴ് ഓവറില്‍ 21 റണ്‍സ് വിട്ടുകൊടുത്ത് ആറ് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് സിറാജാണ് ശ്രീലങ്കയെ തകര്‍ത്തത്.

ഇത് ശ്രീലങ്കയ്‌ക്കെതിരെയുള്ള ഒരു ബൗളറുടെ ഏറ്റവും മികച്ച പ്രകടനമാണ്. ഏകദിനത്തില്‍ ഇന്ത്യന്‍ താരത്തിന്റെ നാലാമത്തെ മികച്ച ബൗളിങ് പ്രകടനവും ഇതാണ്. ഏകദിനത്തില്‍ ശ്രീലങ്കയുടെ രണ്ടാമത്തെ കുറഞ്ഞ് സ്‌കോര്‍ കൂടെയാണിത്.