ലോകത്ത് ഏറ്റവും കൂടുതൽ ക്രിപ്റ്റോകറൻസി ഇന്ത്യക്കാരുടെ കൈവശം

ലോകത്ത് ഏറ്റവും കൂടുതൽ ക്രിപ്റ്റോകറൻസി ഉള്ളത് ഇന്ത്യക്കാരുടെ കൈവശമെന്നു കണക്കുകൾ. ബ്രോക്കര്‍ ചൂസ് പുറത്തുവിട്ട റിപ്പോർട്ടിലാണ് ഈ കണക്കുകൾ പ്രതിപാദിച്ചിരിക്കുന്നത്. ഇന്ത്യയിൽ 10.07 കോടി ആളുകളുടെ കയ്യിലാണ് ക്രിപ്റ്റോ കറൻസി ഉള്ളത്. 2.74 കോടി ക്രിപ്റ്റോ ഉടമകളുമായി അമേരിക്കയാണ് തൊട്ടുപിന്നിൽ. റഷ്യയിൽ 1.74 കോടിയും നൈജീരിയയിൽ 1.30 കോടിയും ആളുകൾക്കാണ് ക്രിപ്റ്റോ കറൻസി ഉള്ളത്.

ജനസംഖ്യ നിരക്ക് കാരണം ലോകത്തിലെ ക്രിപ്റ്റോ ഉടമസ്ഥത നിരക്കിന്റെ കാര്യത്തിൽ ഇന്ത്യ അഞ്ചാം സ്ഥാനത്താണ്. ക്രിപ്‌റ്റോ ഉടമസ്ഥത നിരക്ക് എന്നത് ക്രിപ്‌റ്റോകറൻസി കൈവശമുള്ള രാജ്യത്തെ മൊത്തം ജനസംഖ്യയുടെ ആളുകളുടെ ശതമാനത്തെയാണ് സൂചിപ്പിക്കുന്നത്. 7.30 ശതമാനത്തോടെ ഇന്ത്യ അഞ്ചാം സ്ഥാനത്താണ്. റിപ്പോർട്ട് അനുസരിച്ച്, ക്രിപ്റ്റോ ഉടമസ്ഥത നിരക്ക് ഏറ്റവും ഉയർന്നത് ഉക്രെയ്നിൽ ആണ്. 12.73 ശതമാനമാണ് നിരക്ക്. റഷ്യയുടെ നിരക്ക് 11.91 ശതമാനവും കെനിയ 8.52 ശതമാനവും യുഎസും 8.31 ശതമാനവുമാണ്.

ക്രിപ്റ്റോഗ്രഫിയിൽ അധിഷ്ടമായ രൂപമില്ലാത്ത സ്പർശിക്കാൻ സാധിക്കാത്ത ഡിജിറ്റൽ പണമാണ് ക്രിപ്റ്റോ കറൻസി. സോഫ്റ്റ് വെയർ കോഡ് അഥവാ പ്രോഗ്രാമിംഗ് വഴിയാണ് ഈ പണം ഡെവലപ്പ് ചെയ്യുന്നത്. ഏറ്റവും മൂല്യമേറിയതും ആളുകളുടെ ഇടയിൽ ഏറ്റവും പ്രചാരത്തിലുള്ളതുമായ കറൻസി ബിറ്റ്‌കോയിൻ ആണ്. ഇതേറിയം, റിപ്പിൾ, ലൈറ്റ് കോയിൻ, സ്റ്റെല്ലർ തുടങ്ങിയവയാണ് മറ്റു പ്രധാന ക്രിപ്റ്റോ കറൻസികൾ. ബിറ്റ്‌കോയിൻ ട്രേഡിങ് വഴിയാണ് ബിറ്റ്‌കോയിൻ എക്സ്ചേഞ്ച് നടക്കുന്നത്.