അമേരിക്കക്കെതിരെ രൂക്ഷ പ്രതികരണവുമായി ഇന്ത്യ

അമേരിക്കക്കെതിരെ രൂക്ഷ പ്രതികരണവുമായി ഇന്ത്യ. രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ ആക്രമിക്കപ്പെടുന്നുവന്ന യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട് മെന്‍റിന്‍റെ റിപ്പോര്‍ട്ട് തള്ളിയാണ് ഇന്ത്യ നിലപാട് കടുപ്പിച്ചത്. അതേസമയം, ചൈനയുമായുള്ള ഇന്ത്യയുടെ ബന്ധം സങ്കീര്‍ണ്ണമെന്ന് വിദേശകാര്യമന്ത്രി എസ് ജസ് ശങ്കര്‍ പറഞ്ഞു. വെല്ലുവിളികളെ നേരിടാന്‍ ഇന്ത്യ സജ്ജമാണ്. വിഷയത്തില്‍ അന്താരാഷ്ട്ര പിന്തുണ പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു.

അന്താരാഷ്ട്ര ബന്ധങ്ങളില്‍ വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് നില്‍ക്കരുതെന്ന് ഇന്ത്യ മുന്നറിയിപ്പ് നല്‍കി.മനുഷ്യാവകാശങ്ങള്‍ക്കും ജനാധിപത്യ മൂല്യങ്ങള്‍ക്കും വില കല്‍പിക്കുന്ന രാജ്യമാണ് ഇന്ത്യയെന്ന് വിദേശകാര്യമന്ത്രാലയ വക്താവ് അരിന്ദം ബാഗ് ചി പ്രസ്താവനയില്‍ വ്യക്തമാക്കി. യുക്രെയ്ന്‍ യുദ്ധ സമയത്ത് യൂറോപ്യന്‍ രാജ്യങ്ങള്‍ റഷ്യയില്‍ നിന്ന് വാതക ഇറക്കുമതി തുടര്‍ന്നെന്നും എണ്ണ ഇറക്കുമതിയുടെ പേരില്‍ ഇന്ത്യയെ വിമര്‍ശിക്കേണ്ടെന്നും ജയ് ശങ്കര്‍ തിരിച്ചടിച്ചു.