ഇന്ത്യൻ കറി പൗഡറുകളിൽ ക്യാൻസർ ഉണ്ടാക്കുന്ന മാരക വിഷമുള്ള പദാർത്ഥങ്ങൾ, സിംഗപൂരിനു പിന്നാലെ ഹോങ്കോങ്ങും നിരോധിച്ചു

ഇന്ത്യയിൽ നിന്നുള്ള കറി പൗഡറുകൾക്ക് അന്തരാഷ്ട്ര തലത്തിൽ വീണ്ടും വിലക്ക്. കറി പൗഡറുകളിൽ പൂപ്പലും കീടവും കയറാതെ വർഷങ്ങൾ നിലനിൽക്കാൻ കീടനാശിനി ചേർക്കുന്നത് കണ്ടെത്തിയിരിക്കുകയാണ്‌. നിരവധി കറി പൗഡറുകളിൽ കാർസിനോജെനിക് കീടനാശിനി എഥിലീൻ ഓക്സൈഡ് കണ്ടെത്തിയതിന് ശേഷം ആയിരുന്നു നിരോധനം നിലവിൽ വന്നത്. എഥിലീൻ ഓക്സൈഡ്, സ്തനാർബുദത്തിൻ്റെ ഉയർന്ന അപകടസാധ്യത ഉൾപ്പെടെയുള്ള ഗുരുതരമായ ആരോഗ്യ അപകടസാധ്യതകൾ സൃഷ്ടിക്കുന്നു.കർമ്മ ന്യൂസ് തന്നെ കറി പൗഡറുകളിലെ മാരക വിഷങ്ങൾ ജനത്തേ രേഖാ മൂലം അറിയിക്കുന്ന അനവധി വീഡിയോകൾ മുമ്പ് പുറത്ത് വിട്ടിട്ടുണ്ട്. നൂറു കണക്കിനു കോടികൾ പരസ്യ തുക വാങ്ങുന്ന മറ്റ് മാധ്യമങ്ങളും വീടുകളിലേ ടി വി ചാനലും അച്ചടി പത്രവും ഒന്നും ഇത് വിളിച്ച് പറയില്ല.

അവരെല്ലാം നമ്മുടെ വീട്ടിൽ വിഷ പൗഡറുകളുടെ ഏജന്റുമാരേ പോലെ കടന്നു വരുമ്പോൾ ഇതാ അന്തർദേശീയ തലത്തിൽ നിന്നും വീണ്ടും മുന്നറിയിപ്പ്. ഇന്ത്യയിലെ ഏറ്റവും ജനകീയ ബ്രാന്റ് കറി പൗഡർ ബ്രാന്റുകൾക്ക് സിംഗപൂരിലും ഹോങ്കോങ്ങിലും നിരോധനം. ഇപ്പോൾ നിരോധിച്ച ബ്രാംറ്റുകളിൽ പേരു പുറത്ത് വന്നത് ജനപ്രിയ ഇന്ത്യൻ സുഗന്ധവ്യഞ്ജന ബ്രാൻഡുകളായ എംഡിഎച്ച് പ്രൈവറ്റ് ലിമിറ്റഡിൻ്റെതാണ്‌. എവറസ്റ്റ് കറി പൗഡറുകൾക്കും നിരോധനം വന്നു.

മുമ്പ് കേരളത്തിലെ കറി പൗഡറുകൾ അമേരിക്ക അടക്കം ഉള്ള രാജ്യങ്ങളിൽ പിടിച്ചെടുത്ത് നിരോധിച്ചിരുന്നു. അന്ന് കേരള ബ്രാന്റ് കറി പൗഡറുകൾ അമേരിക്കയിൽ ഉദ്യോഗസ്ഥർ കുഴിച്ച് മൂടുകയായിരുന്നു.  അനുവദനീയമായ പരിധിക്കപ്പുറമുള്ള അളവിൽ എഥിലീൻ ഓക്സൈഡിൻ്റെ സാന്നിധ്യം ആരോപിച്ച് സിംഗപ്പൂർ കഴിഞ്ഞയാഴ്ച ഇന്ത്യൻ കറി പൗഡറുകൾ നിരോധിച്ചിരുന്നു. രാജ്യത്തേ ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കാൻ ഞങ്ങൾക്ക് ബാധ്യത ഉണ്ട് എന്നും രാജ്യത്തേ മെഡിക്കൽ ചിലവുകളേ കുത്തനേ ഇന്ത്യൻ കറി പൗഡറുകളുടെ ബ്രാന്റുകൾ ഉയർത്തും എന്നും പറഞ്ഞിരുന്നു.

ഇപ്പോൾ സിംഗപൂരിനു പിന്നാലെ ഹോങ്കോങ്ങും നിരോധനം നടപ്പാക്കി.മദ്രാസ് കറി പൗഡർ, സാംഭാർ മസാല പൗഡർ, കറി പൗഡർ എന്നീ മൂന്ന് സുഗന്ധവ്യഞ്ജന മിശ്രിതങ്ങളിൽ എഥിലീൻ ഓക്‌സൈഡിൻ്റെ സാന്നിധ്യം പതിവ് നിരീക്ഷണ പരിപാടികളിൽ കണ്ടെത്തിയതായി ഹോങ്കോംഗ് സ്‌പെഷ്യൽ അഡ്മിനിസ്‌ട്രേറ്റീവ് റീജിയൻ ഗവൺമെൻ്റിൻ്റെ ഭക്ഷ്യസുരക്ഷ കേന്ദ്രം അറിയിച്ചു

കേരളത്തിൽ അനേകം തവണ കറി പൗഡറുകളിലേ മായവും കീട നാശിനിയും കണ്ടെത്തിയിട്ടുണ്ട്. എന്നാൽ പിഴ അടപ്പിച്ചും ആ സീരിയൽ ഉല്പന്നം മാറ്റാൻ പറഞ്ഞും സർക്കാർ വിഷ പൗഡറുകാർക്കൊപ്പം നില്ക്കുകയാണ്‌. അതു പോലെ കുപ്പി വെള്ളത്തിലും ജ്യൂസിലും വരെ വിഷം കണ്ടെത്തിയാൽ ആ കമ്പിനികളേ കേരളത്തിൽ നിരോധിക്കാറില്ല. ഭക്ഷ്യ വിഷം കണ്ടെത്തുന്ന റസ്റ്റോറന്റുകൾ പൊലും പിഴ അടപ്പിച്ച് തുറപ്പിക്കും. കീട നാശിനിയും ആഹാരത്തിൽ വിഷവും കണ്ടെത്തിയാൽ അതും പിഴ അടച്ച് വരുമാനം കൂട്ടാൻ മാർഗമാക്കുകയാണ്‌ കേരളം.

കേരളത്തിലാണ്‌ ഇന്ത്യയിലേ ഏറ്റവും അധികം പ്രമേഹ രോഗികൾ, കിഡ്നി രോഗികൾ, കരൾ ഹൃദ്രോഗം കൂടുന്നു. മറവി രോഗം പടരുന്നു, ആയുസെത്താതെ ജനങ്ങൾ മരിച്ച് വീഴുന്നു. 45നും 55നും ഇടയിൽ മരണം കൂടുന്നു. കേരളം മുമ്പ് കണ്ടില്ലാത്ത വിധം ആരോഗ്യ ഭീകരാവസ്ഥയിലാണ്‌. ക്യാൻസർ ജലദോഷ പനി പോലെ കേരളത്തിൽ പടരുന്നു. ഇതെല്ലാം ചുരുങ്ങിയ കാലം കൊണ്ടാണ്‌ ഇങ്ങിനെ ഒക്കെ വന്നത്. എന്താണ്‌ ഇതിന്റെ കാരണം എന്നു പൊലും പഠനം നടത്തിയിട്ടില്ല. ഒരു ഭാഗത്ത് ആഹാരത്തിലും കറി പൗഡറിലും വിഷവും കീട നാശിനിയും. ജനങ്ങൾ ഭക്ഷ്യ വിഷം മൂലം മരിച്ച് വീഴുന്നു. മറു ഭാഗത്ത് ആശുപത്രി വ്യവസായം തഴച്ച് വളരുന്നു. മരുന്നും ആശുപത്രിയും കമ്പിനിയും ഒക്കെയായി ഖജനാവിലേക്ക് ടാക്സ് കുന്നു കൂടുന്നു

ഇതൊക്കെയാണ്‌ നമുക്ക് ചുറ്റും നടക്കുന്നത്. കറി പൗഡറിലെ മായം ഒഴിവാക്കാൻ ഇനി ജനം തീരുമാനിക്കണം. നമ്മുടെ വീടിനടുത്ത് ഉള്ള മില്ലുകളും മറ്റും ഉല്പാദിപ്പിച്ച് ലോക്കൽ ആയി വില്ക്കുന്ന കറി പൗഡറുകാരേ പ്രോൽസാഹിപ്പിക്കണം. എങ്ങിനെയാണ്‌ ഒരു കറി പൗഡർ വർഷങ്ങൾ കേടു കൂറ്റാതെ ഇരിക്കുന്നത് എന്ന് ജനം മനസിലാക്കണം., ബ്രാന്റഡ് കമ്പിനികളുടെ കറി പൗഡറുകൾ വർഷങ്ങൾ ആണ്‌ കാലാവധി..

ഇപ്പോൾ ഇന്ത്യൻ കറി പൗഡറുകൾക്ക് അന്തരാട്ര തലത്തിൽ തിരിച്ചടി വരുമ്പോൾ എങ്കിലും ഈ മുന്നറിയിപ്പ് കാണണം. ഹോങ്കോങ്ങിൽ ഇന്ത്യയിൽ നിന്നുള്ള മസാലകൾ, മീൻ മസാല, സാമ്പാർ, തുടങ്ങിയ പൊടികൾ മൂന്ന് റീട്ടെയിൽ ഔട്ട്‌ലെറ്റുകളിൽ നിന്ന് മുകളിൽ സൂചിപ്പിച്ച സാമ്പിളുകൾ ശേഖരിച്ചു. സാമ്പിളിൽ എഥിലീൻ ഓക്സൈഡ് എന്ന കീടനാശിനിയുടെ അംശം ഉണ്ടെന്ന് പരിശോധനാഫലം കണ്ടെത്തി. ക്രമക്കേടുകൾ സംബന്ധിച്ച് സിഎഫ്എസ് ബന്ധപ്പെട്ട വെണ്ടർമാരെ അറിയിക്കുകയും വിൽപ്പന നിർത്തിവയ്ക്കാനും ബാധിച്ച ഉൽപ്പന്നങ്ങൾ അലമാരയിൽ നിന്ന് നീക്കം ചെയ്യാനും നിർദ്ദേശം നൽകിയിട്ടുണ്ട്.

എവറസ്റ്റ് ഗ്രൂപ്പിൻ്റെ ഫിഷ് കറി മസാലയിൽ കീടനാശിനി അടങ്ങിയതായി കണ്ടെത്തി. ഇൻ്റർനാഷണൽ ഏജൻസി ഫോർ റിസർച്ച് ഓൺ ക്യാൻസർ ഗ്രൂപ്പ് 1 കാർസിനോജൻ ആയി തരംതിരിച്ചിരിക്കുന്ന എഥിലീൻ ഓക്സൈഡ്, സ്തനാർബുദത്തിൻ്റെ ഉയർന്ന അപകടസാധ്യത ഉൾപ്പെടെയുള്ള ഗുരുതരമായ ആരോഗ്യ അപകടസാധ്യതകൾ സൃഷ്ടിക്കുന്നു.എന്തായാലും ഹോങ്കോങ്ങും സിംഗപ്പൂരും പൊതുജനാരോഗ്യം സംരക്ഷിക്കാൻ നടപടി സ്വീകരിച്ചു. സുരക്ഷിതമായ അളവിന് മുകളിലുള്ള കീടനാശിനികളുടെ സാന്നിധ്യം ചൂണ്ടിക്കാട്ടി സിംഗപ്പൂർ സമാന്തര നീക്കത്തിൽ എവറസ്റ്റിൻ്റെ ഉൽപ്പന്നങ്ങൾ മുഴുവൻ നശിപ്പിക്കാൻ ആണ്‌ അവരുടെ തീരുമാനം.ഇന്ത്യൻ സുഗന്ധവ്യഞ്ജന ബ്രാൻഡ് വിദേശത്ത് നടപടി നേരിടുന്നത് ഇതാദ്യമല്ല. 2023-ൽ, എവറസ്റ്റ് ഫുഡ് പ്രോഡക്‌ട്‌സ് പോസിറ്റീവായതിനെത്തുടർന്ന് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ ഇന്ത്യൻ കറി പൗഡറുകൾ നിരോധിക്കുകയും നശിപ്പിക്കുകയും ചെയ്തിരുന്നു