ആദിവാസികൾക്കെതിരെ അധിക്ഷേപം, വ്ലോ​ഗർക്കെതിരെ പ്രതിഷേധം ശക്തമാകുന്നു

ആദിവാസി സമൂഹത്തെ ഒന്നടങ്കം അധിക്ഷേപിച്ച അപമാനിച്ച മലയാളി വ്ലോ​ഗർക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. അരയിൽ ഇലചുറ്റിയും കൂളിം​ഗ് ​ഗ്ലാസ്സും വെച്ചാണ് ഇയാൾ മുഴുനീളെ ​അവതരണം നടത്തിയിരിക്കുന്നത്. ലക്ഷകണക്കിന് മലയാളികൾ കാണുന്ന ഒരു ചാനലിലൂടെ കാട്ടിൽ ആദിവാസിക്കുന്നവരൊക്കെയും ഇത്തരത്തിലാണ് വസ്ത്രം ധരിക്കുന്നതെന്നും ഏതാണ്ട് ശബ്ദമുണ്ടാക്കിയാണ് നടക്കുന്നതെന്നുമാണ് ഇയാൾ പറയുന്നത്. ഇയാൾക്കതിരെ സമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്ന കുറിപ്പ് ഇങ്ങനെയാണ്

ഇദ്ദേഹം മലയാളിയായ ഒരു വ്ലോഗറാണ്. പേര് മനപ്പൂർവ്വം പറയുന്നില്ല. ഞാൻ കാരണം ഇത്തരത്തിലുള്ള വംശീയത ആരും കാണാൻ പാടില്ലെന്ന നിർബന്ധമുള്ളത് കൊണ്ട് തന്നെയാണ് പേര് പറയാത്തത്.ലക്ഷകണക്കിന് മലയാളികൾ കാണുന്ന ഒരു ചാനലിലൂടെ കാട്ടിൽ ആദിവാസിക്കുന്നവരൊക്കെയും ഇത്തരത്തിലാണ് വസ്ത്രം ധരിക്കുന്നതെന്നും ഏതാണ്ട് ശബ്ദമുണ്ടാക്കിയാണ് നടക്കുന്നതെന്നുമാണ് കക്ഷി പറയുന്നത്.

പണത്തിന് വേണ്ടി എന്തും ഏതും വിളിച്ചു പറയാമെന്ന തരത്തിൽ മലയാളത്തിലുള്ള യൂട്യൂബ് ചാനൽ മുതലാളിമാർ തരം താഴ്ന്നു പോവുന്നത് ഈ നാട്ടിലെ പ്രേക്ഷകർ ആവശ്യപ്പെടുന്നത് കൊണ്ട് മാത്രമാണ്. വംശീയത ഉള്ളിൽ കൊണ്ട് നടക്കുന്ന മനുഷ്യർക്കേ ഇത്തരത്തിലുള്ള വീഡിയോ പ്രോത്സാഹിപ്പിക്കാൻ സാധിക്കൂ. ഒരു മില്ല്യണോടടുത്ത് ആളുകൾ കാണുകയും മുപ്പത്തിയെണ്ണായിരത്തോളം ആളുകൾ ഈ വന്ശീയത ഇഷ്ടപ്പെടുകയും ചെയ്യുന്നുവെന്നത് മലയാളി സമൂഹത്തിന്റെ വംശീയത വിളിച്ചോതുന്നുണ്ട്. ഉളുപ്പെന്ന ഒന്നുണ്ടെങ്കിൽ ഈ വീഡിയോ പിൻവലിച്ച് കാട്ടിൽ അതിവസിക്കുന്ന സമൂഹത്തോട് ഇദ്ദേഹം മാപ്പ് പറയേണ്ടതുണ്ട്. ഉളുപ്പെന്ന ഒന്നുണ്ടെങ്കിൽ. ധാരാളം പേരാണ് ഈ ​വ്​​ളോ​ഗർക്കെതിരെ പ്രതിഷേധവുമായി രം​ഗത്ത് എത്തിയിരിക്കുന്നത്.