ഹമാസിനെ ജട്ടിയിൽ നിർത്തി ഇസ്രായേൽ, ശമിക്കാതെ ജൂത രോക്ഷം

ലബനോനെതിരേ ഇസ്രായേൽ യുദ്ധം പ്രഖ്യാപിച്ചു.ഗാസയിൽ ഹമാസികളേ ജട്ടി വേഷത്തിൽ നിർത്തി ലോകത്തിനു മുന്നിൽ നാണം കെടുത്തുന്നത് തുടരുകയാണ്‌ ഇസ്രായേൽ. യുദ്ധത്തിൽ ഇസ്രായേൽ തേരോട്ടം. ലബോനിനിൽ നിന്നും ഹിസ്ബുള്ള ഭീകരർ ഇസ്രയേലിന് നേരെ ആക്രമണം നടത്തി. ആക്രമണത്തിൽ ആറ് ഇസ്രയേലി സൈനികക്ക് ​ഗുരുതര പരിക്കേറ്റു.

ലബനോനുമായി അതിർത്തി പങ്കിടുന്ന ​ഗ്രാമങ്ങളിൽ നിന്നും 60000 പേരെ ഇസ്രയേൽ മാറ്റിപ്പാർപ്പിച്ചു. അതേസമയം ആക്രമണത്തിൽ നിരവധി ഇസ്രയേലി സൈനികർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്. ഇത് ഇസ്രയേലി സൈന്യം സ്ഥിരീകരിച്ചിട്ടില്ല. ശക്തമായ തിരിച്ചടിയാണ് ലബോനോനെതിരെ ഇസ്രയേൽ നടത്തുന്നത്. ശക്തമായ വ്യോമാക്രമണം നടന്നു വരുകയാണ്.

ഹമാസിനെതിരെ നടത്തുന്ന പോരാട്ടത്തിന് തുല്ലമായ പോരാട്ടമാണ് ഹിസ്ബുള്ളയ്ക്കെതിരെ ഇസ്രയേൽ നടത്തുന്നത്. ഇസ്രയേലിലേക്ക് അക്രമണം നടത്തിയതാണ് പ്രധാനമായും ശക്തമായ ആക്രമണത്തിന് കാരണം. ​ഗാസയിൽ ഇസ്രയേലിന്റെ യുദ്ധം ശക്തമാകുമ്പോൾ ചെറുത്തു നിൽക്കാൻ പോലും ശേഷിയില്ലാതെ ഭീകരരും ഹമാസ് അനുകൂലികളും ഇസ്രയേൽ സൈനത്തിന് മുന്നിൽ കീഴടങ്ങുകയാണ്.

ഹമാസ് എല്ലാം അടിയറവ് വെച്ച് പല ​ഗ്രാമങ്ങളിലും കീഴടങ്ങുകയാണ്. ഹമാസ് അനുകൂലികളെ പിടികൂടി നിർത്തിയിരിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. വടക്കൻ ​ഗാസയിൽ നിന്നും വിട്ടുപോകുവാൻ എല്ലാവർക്കും മുന്നറിയിപ്പ് നൽകിയിരുന്നു.

ഇസ്രായേൽ ലക്ഷ്യങ്ങൾക്കെതിരായ ഇറാനിയൻ ഭീകരാക്രമണ ഗൂഢാലോചന പരാജയപ്പെടുത്താൻ സൈപ്രസിനെ മൊസാദ് സഹായിക്കുന്നു. സൈപ്രസിലെ ഇസ്രായേൽ ജൂത ലക്ഷ്യങ്ങൾക്കെതിരായ ഇറാനിയൻ ഭീകരാക്രമണ ഗൂഢാലോചന പരാജയപ്പെട്ടുവെന്ന റിപ്പോർട്ടുകൾ ഇസ്രായേൽ സ്ഥിരീകരിക്കുന്നു, പ്രാദേശിക അധികാരികളെ മൊസാദ് ചാര ഏജൻസി സഹായിച്ചതായി പറഞ്ഞു. ഇറാൻ ഭരണകൂടമാണ് ഗൂഢാലോചനയ്ക്ക് പിന്നിലെന്നാണ് വിവരം.