സുഹൃത്തിനെ കൊലപ്പെടുത്തിയ ശേഷം അന്‍പത്തിനാലുകാരി ആത്മഹത്യ ചെയ്തു

വയനാട്. സുഹൃത്തിനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം മധ്യവയസ്‌ക ആത്മഹത്യ ചെയ്തു. വയനാട്ടിലെ ബത്തേരിയിലാണ് സംഭവം. ശനിയാഴ്ച ഉച്ചയോടെയാണ് കൊലപാതകം ഉണ്ടായത്.

ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. ബത്തേരി തൊടുവട്ടി ബീരാന്‍ എന്ന വ്യക്തിയാണ് കൊല്ലപ്പെട്ടത്. ഇയാളെ പഴേരി തോട്ടക്കര മമ്പളൂര്‍ ചന്ദ്രമതിയാണ് കൊലപ്പെടുത്തിയത്. സുഹൃത്തിനെ കൊലപ്പെടുത്തിയതിനു പിന്നാലെ ആത്മഹത്യ ചെയ്തത്.