പമ്പാനദിയില്‍ ചാടി യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് പോലീസ് പിടിയില്‍

പത്തനംതിട്ട. പമ്പാനദിയില്‍ യുവതി ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് പോലീസ് പിടിയില്‍. പെരുന്തേനരുവി വെള്ളച്ചാട്ടത്തിനു താഴെയാണ് യുവതി ചാടിയത്. ചാത്തന്‍തറ സ്വദേശി ടെസ്സിയാണ് ആത്മഹത്യ ചെയ്തത്. സംഭവത്തില്‍ ഭര്‍ത്താവ് അരവിന്ദാണ് അറസ്റ്റിലായത്.

ഇയാളില്‍ നിന്നുള്ള മാനസികവും ശാരിരികവുമായ പീഡനമാണ് ആത്മഹത്യയ്ക്ക് കാരണം എന്ന് പോലീസ് കണ്ടെത്തിയതോടെയാണ് അരവിന്ദിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഗാര്‍ഹിക പീഡനം, ആത്മഹത്യാ പ്രേരണ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ടെസ്സി ഒക്ടോബര്‍ 30നാണ് പമ്പാ നദിയില്‍ ചാടിയത്. ചെരിപ്പുരിയ ശേഷം ഫോണ്‍ പാറപ്പുറത്ത് വെച്ച ശേഷം യുവതി ചാടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. തുടര്‍ന്ന് അഗ്നിരകാഷാ സേനയും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല. പിന്നീട് പാതാളക്കരണ്ടിയില്‍ ഉടക്കിയ മൃതദേഹം കണ്ടെത്തി. ഇവര്‍ക്ക് ഒമ്പത് വയസ്സുള്ള മകളുണ്ട്.