രസികൻ വീഡിയോ കണ്ട് പൊട്ടിച്ചിരിച്ച് ​ജ​ഗതി ശ്രീകുമാർ ,വീഡിയോ

ആയിരക്കണക്കിന് ഹാസ്യ നിമിഷങ്ങൾ മലയാളികൾക്ക് നൽകിയ ഹാസ്യ സാമ്രാട്ടാണ് ജ​ഗതി ശ്രീകുമാർ. അപകടം പറ്റി വീട്ടിൽ കഴിയുന്ന താര്തതിന്റെ വിശേഷങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. അടുത്തിടെയാണ് താരം എഴുപതാം ജന്മദിനം ആഘോഷിച്ചത്. ഇപ്പോളിതാ സമൂഹമാധ്യമങ്ങളിലൂടെ വൈറലായ വയോധികരായ ദമ്പതികളുടെ രസികൻ വിഡിയോ കണ്ട് ചിരിച്ച് ആസ്വദിക്കുന്ന ജഗതി ശ്രീകുമാറിന്റെ വിഡിയോ പ്രേക്ഷകർ ഏറ്റെടുത്തു.

വയോധികരായ ദമ്പതികൾ വീട്ടിലെ ഉമ്മറത്തിരുന്ന് കുശലം പറയുന്നതും അമ്മൂമ്മയുടെ ഉഗ്രൻ മറുപടിയുമൊക്കെയാണ് വിഡിയോയിൽ. മകൾ പാർവതിയാണ് ഫോണിൽ ഈ വിഡിയോ ജഗതിക്കു കാണിച്ചുകൊടുക്കുന്നത്. വിഡിയോ കണ്ട് പൊട്ടിച്ചിരിക്കുകയാണ് മലയാളത്തിന്റെ ഹാസ്യചക്രവർത്തി.

2012 മാർച്ച് 10ന് കാലിക്കട്ട് സർവകലാശാലക്ക് സമീപത്ത് പാണമ്പ്രയിലെ വളവിൽ വെച്ചാണ് ജഗതിക്ക് അപകടം സംഭവിച്ചത്. ജഗതി സഞ്ചരിച്ച കാർ ഡിവൈഡറിൽ ഇടിച്ചാണ് അപകടം നടന്നത്.  തിരുവമ്പാടി തമ്പാൻ, ഇടവപ്പാതി, ഗ്രാൻഡ് മാസ്റ്റർ, കിംഗ് ആൻഡ് കമ്മീഷണർ, മാസ്റ്റേഴ്സ്, കൗബോയ്സ്, സ്ട്രീറ്റ് ലൈറ്റ്, ബോംബെ മിഠായി തുടങ്ങി പത്തോളം ചിത്രങ്ങളിലായിരുന്നു ജഗതി അന്ന് അഭിനയിച്ച് വന്നിരുന്നത്. ജഗതിയെ ഒഴിവാക്കിയും കഥയിൽ മാറ്റം വരുത്തിയും പലരും പടം പൂർത്തിയാക്കുകയായിരുന്നു. തിരുവമ്പാടി തമ്പാന്റെ ലൊക്കേഷനിൽ നിന്നും ഇടവപ്പാതിയുടെ ലൊക്കേഷനിലേക്ക് പോകുംവഴിയായിരുന്നു അപകടം സംഭവിച്ചത്.

അപകടത്തെ തുടർന്ന് ഗുരുതരമായി പരുക്കേറ്റതിനെത്തുടർന്ന് 8 വർഷമായി സിനിമയിൽ നിന്നു വിട്ടു നിൽക്കുന്ന ജഗതി കഴിഞ്ഞ വർഷം രണ്ടു പരസ്യ ചിത്രങ്ങളിൽ അഭിനയിച്ചതോടെ അഭിനയരംഗത്തേക്കുള്ള മടങ്ങി വരവിന്റെ പാതയിലാണ്. ആരോഗ്യം വീണ്ടെടുത്ത് അദ്ദേഹം വെള്ളിത്തിരയിൽ സജീവമാകട്ടെ എന്നാണ് അദ്ദേഹത്തെ സ്നേഹിക്കുന്നവർ ഇപ്പോൾ ആശംസിക്കുന്നത്.