ഒടുവിൽ ആ നുണ തിരുത്തി, മ​ദ്യ​പി​ച്ച​പോ​ലെ ഇ.​പി. ജയരാജന് തോന്നിയതാണ്.

തി​രു​വ​ന​ന്ത​പു​രം/ ഒടുവിൽ ആ നുണ എ​ൽ​ഡി​എ​ഫ് ക​ൺ​വീ​ന​ർ ഇ.​പി. ജ​യ​രാ​ജ​ൻ തിരുത്തി. വി​മാ​ന​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച യൂ​ത്ത്കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ മ​ദ്യ​പി​ച്ചി​രു​ന്നു​വെ​ന്ന ഇ.​പി. ജ​യ​രാ​ജ​ൻ നടത്തിയ പ്രസ്താവനയാണ് തിരുത്തിയത്. യൂ​ത്ത്കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ മ​ദ്യ​പി​ച്ചി​രു​ന്നു​ എന്നത് വെറും തോന്നൽ മാത്രമായിരുന്നു എന്നാണ് എൽ ഡി എഫ് ക​ൺ​വീ​ന​ർ പറഞ്ഞിരിക്കുന്നത്.

പ്ര​തി​ഷേ​ധി​ക്കാ​നെ​ത്തി​യ​വ​ർ മ​ദ്യ​പി​ച്ച​പോ​ലെ​യാ​ണ് തോ​ന്നി​യ​താണെന്നു വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ഇ.​പി. ജ​യ​രാ​ജ​ൻ പ​റ​യുകയുണ്ടായി. മെഡിക്കൽ പരിശോധനയിൽ ഇരുവരും മദ്യപിച്ചിരുന്നില്ലെന്നും എൽ ഡി എഫ് കൺവീനർ പറഞ്ഞത് പച്ച കള്ളമാണെന്നും തെളിയുകയായിരുന്നു. അതേസമയം വി.​ഡി. സ​തീ​ശ​നും കെ. ​സു​ധാ​ക​ര​നും കൂ​ടി​യാ​ണ് അ​ക്ര​മി​ക​ളെ വി​മാ​ന​ത്തി​ല്‍ ക​യ​റ്റി​വി​ട്ട​തെന്നും, സാ​മാ​ന്യ ബോ​ധ​മു​ള്ള ഒ​രു മ​നു​ഷ്യ​നും ചെ​യ്യു​ന്ന​ത​ല്ല അ​വ​ര്‍ ചെ​യ്ത​തതെന്നും ഇ.​പി. ജ​യ​രാ​ജ​ൻ പറഞ്ഞിട്ടുണ്ട്.

സ്വ​ര്‍​ണ​ക്ക​ട​ത്തു കേ​സി​ല്‍ ജ​യി​ലി​ല്‍ കി​ട​ന്നി​ട്ടു​ള്ള സ്വ​പ്‌​ന​യാ​ണ് ഇ​പ്പോ​ള്‍ യു​ഡി​എ​ഫി​ന്‍റെ പ്ര​ധാ​ന സം​ര​ക്ഷ​ക. ഗാ​ന്ധി​സ​വും നെ​ഹ്‌​റു​യി​സ​വു​മൊ​ക്കെ വി​ട്ട് കോ​ണ്‍​ഗ്ര​സ് ഇ​പ്പോ​ള്‍ മ​റ്റു ചി​ല ഇ​സ​ത്തി​ന് പു​റ​കെ​യാ​ണെ​ന്നും ഇ.​പി. ജ​യ​രാ​ജ​ന്‍ പരിഹസിച്ചിട്ടുണ്ട്. വി​മാ​ന​ത്തി​നു​ള്ളി​ല്‍ അ​ക്ര​മം ഉ​ണ്ടാ​വാ​ന്‍ പോകുമ്പോൾ പ്ര​തി​രോ​ധി​ക്കു​ക​യാ​ണ് ചെ​യ്ത​ത്. അ​തി​ന് വി​മാ​ന​ക​മ്പ​നി ത​ന്നോ​ട് ന​ന്ദി പ​റ​യ​ണം. ഒ​രു വെ​ടി​വെ​പ്പു​ണ്ടാ​ക്കി സം​ഘ​ര്‍​ഷ​ത്തി​നാ​ണ് യു​ഡി​എ​ഫ് ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും ഇ.​പി. ജ​യ​രാ​ജ​ൻ കുറ്റപ്പെടുത്തുകയുണ്ടായി.

അതേസമയം, യൂത്ത് കോൺഗ്രീസുകാർ മദ്യപിച്ച് ലക്ക് കേട്ടാണ് എത്തിയതെന്ന് പറഞ്ഞ ഇ പി ജയരാജനെ വെല്ലുവിളിച്ച് യൂത്ത് കോൺ​ഗ്രസ് സംസ്ഥാന പ്രസിഡന്റും എംഎൽഎയുമായ ഷാഫി പറമ്പിൽ രംഗത്ത് വന്നിരുന്നു. വിമാനത്തിൽ മുദ്രാവാക്യം വിളിച്ച യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ മദ്യപിച്ചിരുന്നു എന്ന് തെളിയിക്കാൻ ഇ പി ജയരാജനെ വെല്ലുവിളിച്ച ഷാഫി പറമ്പിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പോയി അവരുടെ മെഡിക്കൽ പരിശോധന നടത്തട്ടെ എന്നാണ് അപ്പോൾ തന്നെ പ്രതികരിച്ചിരുന്നത്. വിമാനത്തിൽ മുദ്രാവാക്യം വിളിച്ചതിന് കേസുണ്ടെങ്കിൽ അവരെ അക്രമിച്ച ജയരാജനെതിരെയും കേസെടുക്കണമെന്നും, ഒരു മുഖ്യമന്ത്രിയുടെ നെഞ്ചിലും നെറ്റിയിലും കല്ലെറിഞ്ഞ് പരിക്കേൽപ്പിച്ചവരാണ് മുദ്രാവാക്യം വിളിച്ചവരെ ഭീകരവാദികളോട് ഉപമിക്കുന്നതെന്നും ഷാഫി പറമ്പിൽ കുറ്റപ്പെടുത്തിയിരുന്നു.