കാവ്യ അന്ന് അങ്ങനെ പറഞ്ഞപ്പോൾ എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നിപ്പോയി. , ജയസൂര്യ

മിമിക്രിയിലൂടെ കലാരംഗത്തെത്തിയ താരമാണ് ജയസൂര്യ. ദോസ്ത് എന്ന സിനിമയിൽ ചെറിയൊരു വേഷം ചെയ്തുകൊണ്ടാണ് അദ്ദേഹം സിനിമയിൽ എത്തിയത്. 2002-ൽ വിനയൻ സംവിധാനം ചെയ്ത ‘ഊമപ്പെണ്ണിനു ഉരിയാടാപ്പയ്യൻ’ എന്ന ചിത്രത്തിലൂടെ നായക പദവിയിലെത്തി. ഇതേ ചിത്രത്തിന്റെ തമിഴ് റീമേക്കായ എൻ മാനവനിലും അഭിനയിച്ചു. ഒന്നിലേറെ നായകൻമാരുള്ള ചിത്രങ്ങളാണ് ഈ നടന് ഏറെ നേട്ടമായത്. സ്വപ്നക്കൂട്, ചതിക്കാത്ത ചന്തു, ക്ലാസ്മേറ്റ്സ് തുടങ്ങിയവ ഉദാഹരണം. അഞ്ച് തമിഴ് ചിത്രങ്ങളിൽ ജയസൂര്യ അഭിനയിച്ചിട്ടുണ്ട്. നായക കഥാപാത്രത്തെ മാത്രമെ അവതരിപ്പിക്കൂ എന്ന പിടിവാശിയില്ലാത്തതും, നർമരംഗങ്ങളിലെ മികവുമാണ് ജയസൂര്യയുടെ വളർച്ചക്ക് സഹായകമായത്.

ഇപ്പോളിതാ നടി കാവ്യ മാധവനെ കുറിച്ചുള്ള രസകരമായ ഓർമ്മകൾ പങ്കുവെച്ചിരിക്കുകയാണ് ജയസൂര്യ. വാക്കുകൾ, കാവ്യ ഒരു ദിവസം എന്നോട് വന്ന് വർക്ക് ഔട്ട് ഒന്നും ചെയ്യുന്നില്ലേയെന്ന് ചോദിച്ചു. ചെയ്യുന്നുണ്ട്, ഇന്ന് പറ്റിയില്ല, ഇനി വേണം പോകാൻ എന്ന് ഞാൻ പറഞ്ഞു. വർക്ക് ഔട്ട് ചെയ്യാതെ ഇങ്ങനെ നടന്നോയെന്ന് പറഞ്ഞ് കാവ്യ പോയി. അപ്പോഴാണ് ഞാൻ അറിയുന്നത് കാവ്യ മാധവൻ ട്രെഡ് മില്ലുമായിട്ടാണ് ലൊക്കേഷനിൽ വന്നിരിക്കുന്നത് എന്ന്. കാവ്യ റൂമിൽ ട്രെഡ് മില്ലിൽ വർക്ക് ഔട്ടൊക്കെ നടത്തുകയാണ് ദിവസവും. എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നിപ്പോയി.

രണ്ട് ദിവസം കഴിഞ്ഞ്, കാവ്യയുടെ അച്ഛൻ അത്താഴം ഒന്നിച്ചു കഴിക്കാമെന്ന് പറഞ്ഞ് റൂമിലേക്ക് ക്ഷണിച്ചു. അവിടെ ചെന്നപ്പോൾ ദാ ആ ട്രെഡ് മില്ലിൽ വസ്ത്രമെല്ലാം അലക്കി ഉണങ്ങാനിട്ടിരിക്കുന്നു. ആദ്യത്തെ രണ്ട് ദിവസമേ ആവേശം ഉണ്ടായിരുന്നുള്ളു, ഇപ്പോൾ ദേ ഇങ്ങനെ അലക്കിയ തുണി ഇടാനാണ് ഉപയോഗിക്കുന്നത് എന്ന് കാവ്യയുടെ അമ്മ പറഞ്ഞു. ആ ട്രെഡ് മില്ല് രണ്ടാം നിലയിലെ മുറിയിലേക്ക് കയറ്റിക്കൊണ്ടു വരാൻ എത്ര പാടുപെട്ടിട്ടുണ്ടാകുമെന്നാണ് ഞാൻ അപ്പോൾ ആലോചിച്ചത്,’ ജയസൂര്യ പറഞ്ഞു.