വഴങ്ങിക്കൊടുത്ത ശേഷം അതുപറഞ്ഞ് നടക്കുന്നത് മര്യാദയല്ല., അനുമോൾ

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അനുമോൾ.നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരം. ഇവൻ മേഘരൂപൻ, വെടിവഴിപാട്, അകം, റോക്സ്റ്റാർ തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങൾ അനുമോൾ അവതരിപ്പിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയകളിലും സജീവമാണ് നടി.പുതിയ ചിത്രങ്ങളും വിശേഷങ്ങളും ഒക്കെ പങ്കുവെച്ച് നടി സോഷ്യൽ മീഡിയകളിൽ നിറഞ്ഞ് നിൽക്കുകയാണ്. തന്റേതായ അഭിപ്രായങ്ങൾ പലപ്പോഴും തുറന്ന് പറയുന്നതിൽ മടിയും നടി കാണിക്കാറില്ല.

സിനിമയിലെ ചൂഷണങ്ങളെക്കുറിച്ച് തുറന്നുസംസാരിക്കുകയാണ് താരം, സ്വന്തം നിലപാടിൽ ഉറച്ചുനിന്നാൽ ആരും ആരെയും ചൂഷണം ചെയ്യില്ല. വഴങ്ങിക്കൊടുത്ത ശേഷം അതുപറഞ്ഞുനടക്കുന്നത് മര്യാദയല്ല, എന്നെ സംബന്ധിച്ച്‌ ഞാൻ ബോൾഡായി സംസാരിക്കും, വീട്ടുകാർ അങ്ങനെയാണ് വളർത്തിയത്. ആരെങ്കിലും അപമാനിക്കാൻ ശ്രമിച്ചാൽ ഞാൻ പ്രതികരിക്കുകയും ചെയ്യും. അതുകൊണ്ട് തന്നെ ഈ പറഞ്ഞ തരത്തിലുളള യാതൊരു ലൈംഗിക പീഡനാനുഭവങ്ങളൊന്നും എനിക്കുണ്ടായിട്ടില്ല.

വഴങ്ങിക്കൊടുത്ത ശേഷം അതുപറഞ്ഞ് നടക്കുന്നത് മര്യാദയല്ല. സാഹചര്യമതായിരുന്നു എന്ന് പറഞ്ഞിട്ടും കാര്യമില്ല. പറയാതിരിക്കുന്നതാണ് മാന്യത. സിനിമയിൽ ഗ്ലാമറസായി അഭിനയിക്കാൻ സമ്മതിച്ചതിന് ശേഷം നിർബന്ധത്തിന് വഴങ്ങിയാണ്, ഭീഷണിപ്പെടുത്തിയതുകൊണ്ടാണ് എന്നൊക്കെ പറയുന്നതിൽ അർത്ഥമില്ല. എനിക്കത് പറ്റില്ല. മറ്റാരെയെങ്കിലും വിളിച്ച്‌ അഭിനയിപ്പിച്ചോളൂ എന്ന് പറയണം