ഉസ്താദുമാര്‍ വിടുവായത്തം പറഞ്ഞതിന് മുസ്ലീം സമുദായത്തിനെതിരെ കള്ള പ്രചാരണങ്ങള്‍ അഴിച്ചുവിടരുത്, ജസ്ല മാടശ്ശേരി പറയുന്നു

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ വേദിയില്‍ വെച്ച് അപമാനിച്ച മുസലിയാര്‍ക്ക് എതിരെ പ്രതിഷേധം ശക്തമാവുകയാണ്. ഈ സാഹചര്യത്തില്‍ ജസ്ല മാടശ്ശേരി പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാവുകയാണ്, ഉസ്താദുമാര്‍ വിടുവായത്തം പറഞ്ഞതിന് കള്ള പ്രചാരണങ്ങള്‍ മുസ്ലീം സമുദായത്തിനെതിരെ അഴിച്ചുവിടരുതെന്ന് ജസ്ല പറഞ്ഞു. മുസ്ലീങ്ങള്‍ മദ്രസകളില്‍, ആര്‍മിയില്‍ ചേരരുതെന്നു പഠിപ്പിക്കുന്നുവെന്ന വാദം ഉള്‍ക്കൊള്ളാന്‍ കഴിയില്ലെന്നും, ഇസ്ലാമിക നിയമത്തില്‍ ഇങ്ങനെ പറയുന്നില്ലെന്നും ജസ്ല മാടശ്ശേരി പറയുന്നു.

അസ്‌കര്‍ അലി ഹുദവിയുടെ വെറുപ്പുകളും ദുരനുഭവങ്ങളുമൊക്കെ നിലനില്‍ക്കുന്ന സത്യമാണ്. എന്നാല്‍ തീവ്രത കൂട്ടാനും മറ്റും കള്ള പ്രചാരണങ്ങള്‍ക്കും ഇവ മുസ്ലീം സമുദായത്തിനെതിരെ അഴിച്ചുവിടുന്നത് ഭൂഷണമല്ല. ഞാനോ എക്‌സ് മുസ്ലീം സംഘടനയോ ലക്ഷ്യം വയ്ക്കുന്നത് മുസ്ലീം വിരുദ്ധതയല്ല. മുസ്ലീം എന്നാല്‍ ഇസ്ലാമിക വിശ്വാസി എന്നാണ്. ഞങ്ങള്‍ ഇസ്ലാം മതത്തിലെ തെറ്റുകള്‍ ചൂണ്ടിക്കാണിക്കും, അതിനര്‍ത്ഥം വിശ്വാസികളോട് വെറുപ്പുല്‍പാദനം നടത്തുമെന്നല്ലാ’, ജസ്ല മാടശ്ശേരി ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ: Askar ali HUDAVI BA. sociology (Calicut University)(open) ഇസ്ലാം ഉപേക്ഷിച്ചു. (10th ഇപ്പോ എഴുതിയതേ ഉള്ളൂ ) പഠിച്ചിട്ട് തന്നെയാണ് മതം വിട്ടത് 5 ആം ക്ലാസ് യോഗ്യത എന്ന കള്ളത്തരം ഇനി മേല്‍ പറയരുത്. ഒപ്പം മുസ്ലീങ്ങള്‍ മദ്രസകളില്‍ അവരുടെ സിലബസ് ആയി ആര്‍മിയില്‍ ചേരരുതെന്നു പഠിപ്പിക്കുന്നു എന്ന വാദവും ഉള്‍ക്കൊള്ളാന്‍ കഴിയില്ല. അങ്ങനെ ഏതെങ്കിലും ഉസ്താദുമാര്‍പറഞ്ഞിട്ടുണ്ടാവും, പക്ഷെ ഇസ്ലാമിക നിയമത്തില്‍ അങ്ങനെ പറയുന്നില്ല.

മറ്റൊന്നും കൊണ്ടല്ല 1 മണിക്കൂറിലധികം നീളുന്ന പ്രസംഗത്തില്‍ ഹൈലൈറ് ചെയ്ത് ആഘോഷമാക്കുന്നത് ഈ വാചകങ്ങള്‍ മാത്രമാണ്. അംഗീകരിക്കുന്നു. അവന്റെ അനുഭവങ്ങളും വെറുപ്പുകളും ദുരനുഭവങ്ങളുമൊക്കെ നിലനില്‍ക്കുന്ന സത്യമാണ്. എന്നാല്‍, തീവ്രത കൂട്ടാനും മറ്റും കള്ള പ്രചാരണങ്ങള്‍ക്കും അവ മുസ്ലീം സമുദായത്തിനെതിരെ അഴിച്ചുവിടുന്നത് ഭൂഷണമല്ല.

ഞാനോ എക്‌സ് മുസ്ലീം സംഘടനയോ ലക്ഷ്യം വെക്കുന്നത് മുസ്ലീം വിരുദ്ധതയല്ല. മുസ്ലീം എന്നാല്‍ ഇസ്ലാമിക വിശ്വാസി എന്നാണ്. ഇസ്ലാം മതത്തിലെ തെറ്റുകള്‍ ചൂണ്ടിക്കാണിക്കും. അതിനര്‍ത്ഥം വിശ്വാസികളോട് വെറുപ്പുല്‍പാദനം നടത്തുമെന്നല്ലാ. ഞാനൊക്കെ പഠിച്ചത് രാജ്യത്തിന് വേണ്ടി യുദ്ധം ചെയ്തു മരിക്കുന്നവനും ശഹീദായ കൂലിയാണ് എന്നാണ്. ഈ വിദ്വേഷം ഞാന്‍ ആദ്യമായി കേള്‍ക്കുകയാണ്. പറഞ്ഞത് തള്ളുന്നില്ല, എതെങ്കിലും ഉസ്താദുമാര്‍ വിടുവായത്തം പറഞ്ഞിട്ടുണ്ടാവും.

ഇത്തരം പ്രചാരണങ്ങള്‍ സംഘികള്‍ക്ക് വടിയാകുകയല്ലാതെ ഒന്നും നടക്കില്ല. എസ്സെന്‍സ് ഒന്നുകൂടി കാര്യഗൗരവത്തോടെ വിഷയങ്ങള്‍ കൈകാര്യം ചെയ്യണമായിരുന്നു. ഇത് തുറന്നു പറഞ്ഞതിന്റെ പേരില്‍ ലിബറലുകള്‍ അസഹിഷ്ണുത കാണിക്കുന്നെങ്കില്‍ കാണിച്ചോളു പറയാത്ത വയ്യ.