ഹമാസ് ഭീകരന് കയ്യടിയ്ക്കുന്ന സോഷ്യൽ മീഡിയയിലെ ജിഹാദികൾ

ഇസ്രായേലിൽ ചോരപ്പുഴ ഒഴുകുമ്പോഴു ഒരു കൂട്ടർ സമൂഹമാധ്യമങ്ങളിലൂടെ ആർമാദിക്കുകയാണ് ഭീകരതയ്ക്ക് എതിരെ പൊരുതുന്ന ഇസ്രയേലിനെ പുച്ഛിച്ചും പരിഹസിച്ചും അവർ പോസ്റ്റും കമന്റും ഇടുന്നു ഹാമസിനൊപ്പം നിന്ന് തങ്ങളുടെ ഉള്ളിലെ ക്രൂര മുഖം പുറം ലോകത്തോട് വിളിച്ചു പറയുന്നു നാളെ കാശ്മീരിനായി പാകിസ്ഥാൻ ഇങ്ങനെ ചോരപ്പുഴ ഒഴുക്കിയാൽ അതിനും ഈ രാജ്യത്തിരുന്നു ഇവർ ജയ് വിളിക്കും. സേവ് ഗാസ എന്നതിപ്പോൾ ഷേവ് ഇസ്രായേൽ എന്നാക്കി ഇവർ.

ഇവർക്കും കുടുംബമില്ലേ ഇത് പോലെ ഭീകരർ പീഡിപ്പിച്ച പ്രായത്തിലുള്ള പെണ്കുഞ്ഞുങ്ങളില്ലേ ‘അമ്മ പെങ്ങന്മാരില്ലേ. അവരെ ഒക്കെ ഒരൽപം സ്നേഹിക്കുന്നുൺടെങ്കിൽ എന്ത് ആശയത്തിന്റെ പേരിലും ഇങ്ങനെ ആഹ്ലാദിക്കാൻ പറ്റുമോ ഇവർക്ക് ഭീകരന്മാർക്ക് കയ്യടിയ്ക്കുന്ന ഈ ഭീകരന്മാർ രാജ്യത്തിനും ലോകത്തിനു നാശം വിതയ്ക്കും നിരപരാധികളെ കുഞ്ഞുങ്ങളെ അമ്മമാരേ അവരെ രക്ഷിക്കാന് ആണ് ഇസ്രായേൽ ഒഴിഞ്ഞു പോകാൻ ആവശ്യപ്പെട്ടത്.

ഒരു യുദ്ധത്തിൽ നിരപരാധികൾ രക്ഷപ്പെടണം എന്ന് ഇസ്രായേൽ ചിന്തിക്കുമ്പോൾ ഹമാസ് നിരപരാധികളെ കൊന്നതും ഉപദ്രവിച്ചും ക്രൂരമായി പീഡിപ്പിച്ചുമാണ് അവരുടെ പക തീർക്കുന്നത് സ്വന്തം കുടുംബത്തെയും മക്കളെയും രാജ്യത്തെയും സ്നേഹിക്കുന്ന ഭാരതത്തിലെ ജനങ്ങളും ഇത് കണ്ടുപഠിക്കേണ്ടതാണ് ഇവിടെയും ഇസ്ലാമിക ഭീകരവാദികളെ വളർത്തുന്നത് ഇവിടുത്തെ ഇടത് വലതുപക്ഷ രാഷ്ട്രീയക്കാർ തന്നെയാണ് ഇതിന്റെ ഫലം ഒടുവിൽ അനുഭവിക്കുക തന്നെ ചെയ്യും അങ്ങനെ സംഭവിക്കാതിരിക്കണമെങ്കിൽ ഇവിടുത്തെ ജനങ്ങൾ ഭീകരതയ്ക്ക് എതിരെ പൊരുതുന്നവരോടൊപ്പം അണിചേരുകയാണ് ചെയ്യേണ്ടത് അല്ലായെങ്കിൽ ഫലം കഷ്ടം തന്നെയായിരിക്കും

അടുത്തൊരു രാജ്യത്ത് അവരുടെ മതത്തിന്റെ ഭാഗമായ ആഘോഷം നടക്കുമ്പോൾ, ആ വേളയിൽ അവർ ആയുധം എടുക്കില്ലെന്ന് ഉറപ്പുള്ളപ്പോൾ ആക്രമണം അഴിച്ചു വിടുക. എന്നിട്ട് നിരപരാധികളായ മനുഷ്യരെ, ബസ് ഷെൽറ്ററുകളിലും മറ്റും ഇരുന്ന നിരായുധരായ മനുഷ്യരെ നിഷ്കരുണം വധിക്കുക, എന്നിട്ട് ദൈവത്തെ ഉറക്കെ വാഴ്ത്തുക. ഇതാണോ പോരാട്ടം? ഇങ്ങനെ ചെയ്യുന്നവരാണോ പോരാളികൾ?? ഒരു സ്ത്രീയെ വിവസ്ത്രയാക്കി കൂട്ടം ചേർന്ന് ക്രൂരമായി ട്രക്കിൽ ഇട്ട് ആക്രമിച്ചു കൊല്ലുക.

എന്നിട്ട് ദൈവത്തിന്റെ പേര് ഉറക്കെ വിളിക്കുക. ഈ പ്രാകൃതമായ രീതിയെ ആണോ പോരാട്ടം എന്ന് പറയുന്നത്?ആക്രമണം നടന്ന ദിവസം യഹൂദർക്ക് സിംഖാത് തോറ(SIMCHAT TORAH) എന്ന തിരുനാൾ ആയിരുന്നു. പഴയ നിയമം ആണല്ലോ അവരുടെ എല്ലാം. പഴയ നിയമത്തെ മൂന്നായി തിരിച്ചുള്ളതോറ, നെവീം, ക്തുവീം വിശുദ്ധ ഗ്രന്ഥങ്ങളാണ് അവരുടേത്. സുക്കോത്ത് ഫെസ്റ്റിവലിന്റെ അവസാന ദിവസവും തോറ പാരായണത്തിനുള്ള അടുത്ത വർഷത്തിന്റെ ആരംഭവുമാണ് സിംഖാത് തോറ. അങ്ങനെയുള്ള വിശേഷ ദിവസം നോക്കി ആക്രമണം നടത്തുന്നത് പോരാട്ടം അല്ല, മത തീവ്രവാദം ആണ്.

ഇതൊക്കെയാണ് യാഥാർഥ്യമെങ്കിലും ഹമാസ് എന്ന സംഘടനയെ ഭീകര സംഘടനയായോ തീവ്രവാദ സംഘടനയായോ കണക്കാക്കാൻ പ്രബുദ്ധ കേരളത്തിലെ പുരോഗമന – ബുദ്ധിജീവികൾക്ക് നാവ് പൊന്തില്ല. കാരണം പ്രീണനത്തിൽ ഊന്നിയുള്ള വോട്ട് ബാങ്ക് കച്ചവടം. ജീവിക്കാൻ വഴി തേടി ഇസ്രായേലിൽ പോയ നമ്മുടെ സഹോദരി സൗമ്യ ഹമാസ് നടത്തിയ റോക്കറ്റ് അക്രമണത്തിൽ കൊല്ലപ്പെട്ടിട്ട്, ആ സംഘടനയെ പേരെടുത്തു പറയാനോ അത് തീവ്രവാദി ആക്രമണം എന്ന് പറയാനോ കഴിയാതെ നാവുളുക്കി നിന്ന ജനനായകന്മാരെ നമ്മൾ കണ്ടതാണ്.