രോഗത്തോടും… ജീവിതത്തോടും ഒന്നുപോലെ പോരാടേണ്ടിവരുന്ന എല്ലാ കരുത്തുള്ള പോരാളികൾക്കും നൻമകൾ നേരുന്നു

കാൻസറിനോട് പൊരുതുന്ന ജിൻസി ബിനു എന്ന യുവതി സോഷ്യൽ മീഡിയയിൽ പങ്കിട്ട കുറിപ്പ് ശ്രദ്ധേയമാകുന്നു. ഈസ്റ്റർ വിഷു ആഘോഷങ്ങളുടെ ഭാ​ഗമായാണ് കുറിപ്പ്. യഥാർത്ഥ ജീവിതയുദ്ധം നടത്തേണ്ടി വരുന്നു സഹനങ്ങളുടെ വഴിയേ…. ജീവിക്കുമ്പോൾ…വീണ്ടും.. വീണ്ടും ക്രൂശിലേറ്റപ്പെടുന്ന ചിലരെങ്കിലുമുണ്ട് അവരുടെ പോരാട്ടത്തിന്റെ വീര്യം ചോരാതിരിക്കട്ടെ ഒറ്റപ്പെടലിലും വേദനയിലും താങ്ങാവുന്ന കൈകളെ ചേർത്തു പിടിച്ചങ്ങ് ജീവിക്കാന്നേ അവഹേളിക്കപ്പെടും… അവഗണിക്കപ്പെടും…. കാരണം കുറവുകളെ അംഗീകരിക്കാൻ നല്ല മനസുകൾക്കേ കഴിയൂ രോഗത്തോടും… ജീവിതത്തോടും ഒന്നുപോലെ പോരാടേണ്ടിവരുന്ന എല്ലാ കരുത്തുള്ള പോരാളികൾക്കുംഅനുഗ്രഹത്തിന്റെ ഈ ദിവസങ്ങളിൽ നൻമകൾ നേരുന്നെന്ന് കേരള കാൻസർ ഫൈറ്റേഴ്സ് ആൻഡ് സപ്പോർട്ടേഴ്സ് ​ഗ്രൂപ്പിലാണ് കുറിപ്പ്

കുറിപ്പിന്റെ പൂർണ്ണരൂപം

ഈ കുറിപ്പ്…. ജീവിതം ആഘോഷിക്കുന്നവർക്കുള്ളതല്ല…. രോഗത്തിൻ്റെ പേരിൽ ക്രൂശിക്കപ്പെടുന്നവർക്കായി…. ശരീരത്തിലെ മുറിവുണക്കാൻ മരുന്നുകൾ മതി…പക്ഷേ…. മനസിനേൽക്കുന്ന മുറിവുകൾ…. കാലത്തിനു പോലും ചിലപ്പോ… മായ്ക്കാനാവില്ലല്ലോ ഒരു പാപവും ചെയ്യാതെ…
ലോകത്തിനു മുഴുവൻ.. നൻമയും, രക്ഷയും.. ആഗ്രഹിക്കയും, അതിനായി ജീവിക്കയും ചെയ്ത മിശിഹാതമ്പുരാനെ ക്രൂശിലേറ്റി സന്തോഷിച്ച സമൂഹമാണിത് ആ സഹനത്തെ ഹൃദയത്തിലേറ്റിക്കൊണ്ട് ഒരു കാര്യം പറയാം ക്യാൻസർ പോരാട്ടത്തിന്റെ… എല്ലാ കുറവുകളോടും കൂടി ജീവിക്കുന്ന….ഒരുപക്ഷേ… ജീവിച്ചു തീർക്കാനായി യുദ്ധംചെയ്യുന്ന ഒരുപാടുപേരിൽ ഒരാളാണ് ഞാൻ താണ്ടിയ കനൽ വഴികൾ

അവിടെനിന്നും കരകയറാനുള്ള കഠിനപരിശ്രമങ്ങൾ കൂടെ നിന്നവരുണ്ട് അകറ്റി നിർത്തിയവരുണ്ട് കൂടെനിന്നു ചതിച്ചവരുണ്ട് നേരിട്ടറിഞ്ഞിട്ടും സഹായിക്കേണ്ടി വന്നാലോന്നോർത്ത് മുഖം തിരിച്ചവരുണ്ട് നേരിട്ടറിയാതെ പോലും കേട്ടറിഞ്ഞ് മാത്രം മനസ്സുനിറഞ്ഞ് സഹായിച്ചവരുണ്ട് ഒന്നും ആയുസ്സ്തീരും വരെ മറക്കില്ല… അതെല്ലാം തന്ന ബലത്തിന് അളവുകോലുകളില്ല ആ ഓർമകളുടെ കരുത്തിലാണ് ഇന്ന് ജീവിക്കുന്നത്.
രോഗത്തോടെ ആയുസ്സുതീർന്നു…ന്ന് കരുതി കാത്തിരിക്കുന്നവർക്കു മുന്നിൽ…അതിനെ മനക്കരുത്തുകൊണ്ട് തോൽപ്പിച്ച എത്രയോ പേർ പിന്നീട് യഥാർത്ഥ ജീവിതയുദ്ധം നടത്തേണ്ടി വരുന്നു സഹനങ്ങളുടെ വഴിയേ…. ജീവിക്കുമ്പോൾ…വീണ്ടും.. വീണ്ടും ക്രൂശിലേറ്റപ്പെടുന്ന ചിലരെങ്കിലുമുണ്ട് അവരുടെ പോരാട്ടത്തിന്റെ വീര്യം ചോരാതിരിക്കട്ടെ ഒറ്റപ്പെടലിലും വേദനയിലും താങ്ങാവുന്ന കൈകളെ ചേർത്തു പിടിച്ചങ്ങ് ജീവിക്കാന്നേ അവഹേളിക്കപ്പെടും… അവഗണിക്കപ്പെടും…. കാരണം കുറവുകളെ അംഗീകരിക്കാൻ നല്ല മനസുകൾക്കേ കഴിയൂ രോഗത്തോടും… ജീവിതത്തോടും ഒന്നുപോലെ പോരാടേണ്ടിവരുന്ന എല്ലാ കരുത്തുള്ള പോരാളികൾക്കുംഅനുഗ്രഹത്തിന്റെ ഈ ദിവസങ്ങളിൽ
നൻമകൾ നേരുന്നു