വീടില്ല, കൂടെ രോഗവും, ജീവിക്കാന്‍ യാതൊരു വഴിയുമില്ലാതെ വൃദ്ധ ദമ്പതികള്‍

കോവിഡും ലോക്ക്ഡൗണും ഒക്കെ നിലവില്‍ വന്നതോടെ പലരുടെയും ജീവിതം മോശമായ അവസ്ഥയിലൂടെയാണ് കടന്ന് പോകുന്നത്. ജീവിക്കാന്‍ വഴിയില്ലാതെ നിരവധി പേരാണുള്ളത്. പലരും ജീവന്‍ വരെ അവസാനിപ്പിച്ചു. ഇപ്പോള്‍ ജീവിക്കാന്‍ യാതൊരു വഴിയുമില്ലാതായിരിക്കുകയാണ് ഒരു വൃദ്ധ ദമ്പതികള്‍. തിരുവല്ലയ്ക്ക് സമീപം എടത്വയിലാണ് വീട് പോലുമില്ലാതെ ദമ്പതികള്‍ കഴിയുന്നത്.

എടത്വ പനയ്ക്കപ്പറമ്പില്‍ ജോസും ഭാര്യ ലീലാമ്മയുമാണ് ജീവിക്കാന്‍ യാതൊരു വഴിയുമില്ലാതെ പ്രതിസന്ധിയിലായിരിക്കുന്നത്. മാത്രമല്ല ഇരുവര്‍ക്കും രോഗവും പിടികൂടി. ജോസിന് അന്നനാളം ചുരുങ്ങുന്ന രോഗമാണ്. ഇദ്ദേഹം ചികിത്സ തേടിവരവെയാണ് ഭാര്യയായ ലീലാമ്മയ്ക്ക് പക്ഷാഘാതം വന്നത്. ഇരുവരും ഇപ്പോള്‍ ഒരാള്‍ താല്‍ക്കാലികമായി നല്‍കിയ വീട്ടിലാണ് താമസം.

ജോസിനും ലീലാമ്മയ്ക്കും സ്വന്തമായി സ്ഥലം പോലുമില്ല. ആറ് മാസം മുമ്പാണ് ലീലാമ്മയ്ക്ക പക്ഷാഘാതം വന്നത്. ഇതോടെ ഇരുവരുടെയും ജീവിതം വലിയ ദുരിതത്തിലായി. ചികിത്സിക്കും യാതൊരു വഴിയുമില്ല. അന്നനാളം ചുരുങ്ങുന്ന രോഗമുള്ള ജോസിന് ബിസ്‌കറ്റ് പോലെയുള്ള ഭക്ഷണമല്ലാതെ മറ്റൊന്നും കഴിക്കാന്‍ കഴിയില്ല. മകന്‍ കടുത്ത പ്രമേഹ രോഗിയാണ്. നാട്ടുകാരുടെ സഹായത്തിലാണ് ഭക്ഷണം അടക്കം ജീവിതം മുന്നോട്ടുപോകുന്നത്. വീടൊഴിയേണ്ട സാഹചര്യത്തിലെത്തി. എങ്ങോട്ടു പോകണമെന്നറിയില്ലെന്നാണ് ജോസും ലീലാമ്മയും പറയുന്നത്.