രാജ്യസഭാ ഉപതിരഞ്ഞെടുപ്പില്‍ ജോസ് കെ. മാണിതന്നെ : ഇടതുമുന്നണിയില്‍ തീരുമാനം

തിരുവനന്തപുരം:ജോസ് കെ മാണി രാജിവെച്ചതിനെ തുടര്‍ന്ന് ഒഴിവ് വന്ന രാജ്യസഭാ സീറ്റാണ് കേരള കോണ്‍ഗ്രസിന് തന്നെ നല്‍കാന്‍ ഇന്ന് ചേര്‍ന്ന ഇടതുമുന്നണി യോഗത്തില്‍ തീരുമാനമായി.മുഖ്യമന്ത്രയുടെ അധ്യക്ഷതിയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഈ മാസം 29 നായിരിക്കും തെരഞ്ഞെടുപ്പ് നടക്കുക.
നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തിയ്യതി നവംബര്‍ 16നാണ്.
രാജ്യസഭയിലേക്ക് ജോസ് കെ മാണ് തന്നെ മത്സരിക്കാനാണ് സാധ്യത.രണ്ട് വര്‍ഷം മാത്രമേ കാലാവധി ഉള്ളതിനാല്‍ ജോസ് രാജ്യസഭയിലേക്ക് മത്സരിക്കണമെന്ന് കേരളാ കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്റെ അഭിപ്രായം.നാളെ കോട്ടയത്ത് നടക്കുന്ന കേരള കോണ്‍ഗ്രസ് എം യോഗം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും.