ജീവിച്ചിരിക്കെ കെ എം ഷാജഹാനു ആദരാഞ്ജലി പോസ്റ്റിട്ട് സി.പി.എം പേജ്

ജീവിച്ചിരിക്കെ കെ എം ഷാജഹാനു ആദരാഞ്ജലി പോസ്റ്റിട്ട് സി.പി.എം സൈബർ പോരാളികൾ. ആദരാഞ്ജലികൾ എന്ന പേരിൽ ഷാജഹാന്റെ ചിത്രത്തിൽ മാലയിട്ട് ഒരു ചിത്രം ഉൾപ്പെടെയാണ്‌ പോസ്റ്റിട്ടിരിക്കുന്നത്. സി.പി.എം സൈബർ പേജുകളിൽ ഇത് പോസ്റ്റ് ചെയ്തിട്ടും ഉണ്ട്. സി.പി.എം അണികൾ സോഷ്യൽ മീഡിയ വഴിയും ഇത് പ്രചരിപ്പിക്കുന്നു

കെ എം ഷാജഹാൻ ഇപ്പോഴും ജീവിച്ചിരിക്കുന്നു. അദ്ദേഹം സി.പി.എമ്മിന്റെ വിമർശകനും പിനറായി വിമർശകനും ആണ്‌. കഴിഞ്ഞ ദിവസം പിണറായി വിജയനു കണ്ണൂർ വരെ ഒരു വിലാപ യാത്ര ഉണ്ടായാൽ സാധാരണക്കാർ എത്ര പേർ പങ്കെടുക്കും എന്നുള്ള ഒരു യു ടുബ് വീഡിയോ അദ്ദേഹം പങ്കുവയ്ച്ചിരുന്നു. ഇത് സി.പി.എം അണികളേ ക്ഷോഭിപ്പിച്ചു. തുടർന്നാണ്‌ രൂക്ഷമായ സൈബർ അറ്റാക്ക് വരുന്നത്

രാഷ്ട്രീയത്തിൽ എന്നും വ്യത്യസ്തകൾ നിറഞ്ഞ ആളാണ്‌ കെ എം ഷാജഹാൻ. പിതാവ് മുസ്ലിം സമുദായാംഗവും മാതാവ് ഹിന്ദു സമുദായാംഗവും ഭാര്യ ക്രൈസ്തവവിഭാഗത്തില്‍ പെട്ടതും ഒരുകാലത്ത് ഇടത് രാഷ്ട്രീയത്തിന്റെ നയ രൂപീകരണം വരെ നടത്തിയ ആളുമായിരുന്നു ഇദ്ദേഹം. കെ.എം. ഷാജഹാന്‍ എന്ന പേര് കേരളം നന്നായി കേട്ടറിഞ്ഞത് വി എസ്. അച്യുതാനന്ദന്‍ പ്രതിപക്ഷ നേതാവായിരുന്ന കാലത്താണ്. സിപിഎമ്മില്‍ മുരടന്‍ മുഖമുണ്ടായിരുന്ന വിഎസിനെ ജനകീയനാക്കിയത് ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്രു യൂണിവേഴ്‌സിറ്റിയില്‍ നിന്നു പഠിച്ചിറങ്ങിയ ഈ ബുദ്ധിജീവിയായിരുന്നു. ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ഇന്നത്തെ വിഎസിന്റെ ശില്‍പ്പിയാണ് എന്നും പറയാം.

സ്ത്രീപീഡനം, ഭൂമികയ്യേറ്റം തുടങ്ങി എല്ലാത്തരം അനീതികള്‍ക്കും അഴിമതികള്‍ക്കുമെതിരേ ശബ്ദമുരത്തുന്ന ആളാണ്‌.മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ, പ്രത്യേകിച്ച് പാര്‍ട്ടിയിലെ പിണറായി പക്ഷത്തിന്റെ ശക്തനായ വിമര്‍ശകനാണ് ഷാജഹാന്‍. ഷാജഹാന് എതിരേ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയിലെ പിണറായി വിഭാഗത്തിന്റെ അനുയായികള്‍ ഒളിഞ്ഞും തെളിഞ്ഞും നടത്തിയിരുന്ന ആക്രമണങ്ങള്‍ എന്നത്തെക്കാള്‍ ശക്തമാണിന്ന്