അമ്മ കരഞ്ഞുകൊണ്ട് അങ്ങനെ പറഞ്ഞപ്പോള്‍ എന്റെ കണ്ണ് നിറഞ്ഞു; കല്യാണി

ലിസി പ്രിയദര്‍ശന്റെയും പ്രിയദര്‍ശന്റെയും മകളും നടിയുമായ കല്യാണി പ്രിയദര്‍ശനെ ചുറ്റിപ്പറ്റിയാണ് ഇപ്പോള്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ മലയാളികളുടെ മലയാളത്തിലും പ്രിയ താരമായി മാറിയിരിക്കുകയാണ് കല്യാണി പ്രിയദര്‍ശന്‍. മലയാളത്തിന് പുറമേ തെലുങ്കും കന്നഡയും താരം സജീവമാണ്. 2017ല്‍ പുറത്തിറങ്ങിയ ഹലോ എന്ന തെലുങ്ക് ചിത്രത്തിലുടെയാണ് പ്രശസ്ത സംവിധായകന്‍ പ്രിയദര്‍ശന്റേയും നടി ലിസിയുടേയും മകളായ കല്യാണി അഭിനയ രംഗത്തേക്ക് ചുവട് വയ്ച്ചിരുന്നത്. താരത്തിന്റെതായി ഇനി പുറത്ത് ഇറങ്ങാനിരിക്കുന്ന സിനിമ മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രമാണ്.

ഈ അവസരത്തില്‍ തന്റെ ഏറ്റവും വലിയ ഫാന്‍ അമ്മയാണെന്നും, നമ്പര്‍ വണ്‍ വിമര്‍ശകന്‍ അച്ഛനുമാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി. അതോടൊപ്പം തന്നെ അമ്മയ്‌ക്കൊപ്പം പരസ്യം ചെയ്തപ്പോഴുണ്ടായ അനുഭവവും ഒരു പങ്കുവച്ചിരിക്കുകയാണ് കല്യാണി. തനിക്ക് വേണ്ടി മാത്രമാണ് അമ്മ ആ പരസ്യ ചിത്രത്തില്‍ മോഡലായതെന്ന് താരം പറയുന്നു. ‘പരസ്യത്തില്‍ വധുവിന്റെ വേഷത്തിലെത്തുന്ന മകളെ കാണുമ്‌ബോള്‍ അമ്മ കരയുന്ന ക്ലോസപ് സീനുണ്ട്.ഗ്ലിസറിന്‍ ഉപയോഗിച്ച് അമ്മയുടെ കരച്ചിലൊക്കെ ഷൂട്ട് ചെയ്ത് കഴിഞ്ഞാണ് വധുവിന്റെ വേഷത്തില്‍ ഞാന്‍ ഒരുങ്ങി വരുന്നത്. അപ്പോള്‍ എന്നെ കണ്ട് അമ്മയുടെ കണ്ടുകള്‍ നിറഞ്ഞു. നീ ഇങ്ങനെ വന്നിരുന്നെങ്കില്‍ ഗ്ലിസറിന്‍ ഇല്ലാതെ തന്നെ ഞാന്‍ കരയുമായിരുന്നല്ലോ എന്ന് പറഞ്ഞപ്പോള്‍ എന്റെയും കണ്ണുകള്‍ നിറഞ്ഞു’- കല്യാണി പറഞ്ഞു.

പ്രണവ് മോഹന്‍ലാലിന്റെയും കല്യാണിയുടെയും സൗഹൃദത്തെ കുറിച്ചും,പ്രണവിനെ കുറിച്ചും കല്യാണി പറഞ്ഞ വാക്കുകള്‍ നേരത്തെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ആ സിനിമയിലെ ഓരോ ഷോട്ടും ആസ്വദിച്ചാണ് ചെയ്തത്. അപ്പുച്ചേട്ടന്റെ നായികാ കഥാപാത്രമാണ് ഞാന്‍. ഒന്നിച്ചഭിനയിക്കുമ്പോള്‍ പലപ്പോഴും ചിരിവരും. നീ ചിരിച്ചോ എന്ന് ഷോട്ട് കഴിയുമ്‌ബോള്‍ അപ്പുച്ചേട്ടന്‍ ചോദിക്കും. മരയ്ക്കാറിന്റെ സെറ്റ് ശരിക്കും കുടുംബസംഗമം പോലെയായിരുന്നു. ഒരു ടെന്‍ഷനുമില്ലാതെയാണ് അഭിനയിച്ചത്. അഭിനേതാവ് എന്ന നിലയില്‍ ഒരു ടെന്‍ഷനുമില്ലാതെയാണ് അപ്പുച്ചേട്ടന്‍ അഭിനയിക്കുന്നത്. ഒരു ഷോട്ട് പറഞ്ഞു കൊടുത്താല്‍ അതിനെ കുറിച്ച് അധികം ചിന്തിക്കാതെ വളരെ ഭംഗിയായി അഭിനയിക്കും. എന്നാല്‍ ഞാന്‍ കുറേ ചിന്തിച്ച ശേഷമേ അഭിനയിക്കൂ. ശരിക്കും രണ്ടുപേരും വ്യത്യസ്ത ധ്രുവങ്ങളില്‍ അഭിനയത്തെ സമീപിക്കുന്നവരാണെന്ന് പറയാം. ലാലങ്കിളും അപ്പുച്ചേട്ടനെപ്പോലെ ആയാസരഹിതമായാണ് അഭിനയിച്ചിരുന്നതെന്ന് അമ്മ പറഞ്ഞിട്ടുണ്ട്. ലാലങ്കിളിന്റെ കഴിവ് തന്നെയാണ് അപ്പുച്ചേട്ടനും കിട്ടിയത്. കല്യാണി പറയുന്നു.