മേക്കപ്പും ബ്രാന്റഡ് വസ്ത്രങ്ങളും ഇല്ലാത്ത ചിത്രങ്ങൾ പങ്കുവെക്കുന്നതിന്റെ കാരണം വെളിപ്പെടുത്തി കനിഹ

വർഷങ്ങളായി മലയാളികളുടെ പ്രിയനായികാ പദവി അലങ്കരിക്കുന്ന നടിയാണ് കനിഹ.വിവാഹത്തിനു മുമ്പും ശേഷവും സിനിമയിൽ നിറഞ്ഞു നിൽക്കുന്ന താരം കുടുംബത്തിനും കരിയറിനും തുല്യ പ്രാധാന്യമാണ് നൽകുന്നതെന്ന് എപ്പോഴും പറയാറുണ്ട്. ചെന്നൈയിലാണ് താരം താമസിക്കുന്നത്. ഭാഗ്യദേവത, പഴശ്ശിരാജ, സ്പിരിറ്റ് തുടങ്ങി നിരവധി വിജയ ചിത്രങ്ങളുടെ ഭാഗമാണ് കനിഹ.

ഇപ്പോൾ മേക്കപ്പിന്റേയും ബ്രാന്റഡ് വസ്ത്രങ്ങളുടേയും അമിത ഭാരമില്ലാതെ കാഷ്യൽ ലുക്കിലുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്തതിന്റെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് താരം. താൻ യഥാർത്ഥത്തിൽ എങ്ങനെയാണോ അങ്ങനെതന്നെ സോഷ്യൽ മീഡിയയിലൂടെ കാണാനാണ് ആഗ്രഹിക്കുന്നത് എന്നാണ് താരം പറഞ്ഞത്.

അടുത്തിടെയായി എന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിനെക്കുറിച്ച്‌ ചോദ്യമുയർന്നു. മേക്കപ്പും മനോഹരമായ പശ്ചാത്തലവും ഇല്ലാതെ ബ്രാൻഡഡ്, ഡിസൈനർ വസ്ത്രങ്ങൾ ധരിക്കാതെയുള്ള സാധാരണ ചിത്രങ്ങൾ എപ്പോഴും പങ്കുവെക്കുന്നത് എന്താണെന്ന്. ഇവിടെ നിങ്ങൾ യഥാർത്ഥ എന്നെ കാണണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. ഞാൻ ഇങ്ങനെയാണ്. എന്റെ എല്ലാ അപൂർണതയും ഞാൻ അംഗീകരിക്കുന്നുണ്ട്. നിങ്ങളും ഇവ അംഗീകരിക്കുമെന്ന് വിശ്വസിക്കുന്നു. ഞാനെല്ലാത്ത ഒരു മുഖത്തിന് പ്രാധാന്യം നൽകേണ്ടതുണ്ടോ? ഞാൻ എങ്ങനെയാണ് അങ്ങനെതന്നെ ഇരിക്കും. ഞാനായിരുന്നുകൊണ്ട് കുറച്ചുപേർക്കെങ്കിലും പ്രോത്സാഹനമാകാൻ കഴിഞ്ഞാൽ അത് വലിയ വിജയമായി കാണുന്നെന്ന് താരം ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവെച്ചു

 

View this post on Instagram

 

A post shared by Kaniha (@kaniha_official)

മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തിലാണ് കനിഹ എറ്റവുമൊടുവിലായി മലയാളത്തിൽ അഭിനയിച്ചത്. സിനിമയിൽ ഒരു പ്രാധാന്യമുളള റോളിലാണ് നടി എത്തിയത്. അഭിനേത്രി എന്നതിലുപരി ഡബ്ബിംഗ് ആർട്ടിസ്റ്റ്, പിണണി ഗായിക, ടിവി അവതാരക എന്നീ മേഖലകളിലും കനിഹ തിളങ്ങിയിരുന്നു.2002ൽ പുറത്തിറങ്ങിയ തമിഴ് ചിത്രം ഫൈവ് സ്റ്റാറിലൂടെയാണ് നടി സിനിമാ രംഗത്തേക്ക് എത്തിയത്. സൂപ്പർ സ്റ്റാർ രജനികാന്ത് നായകനായ ശിവാജി, ദളപതി വിജയ് നായകനായ സച്ചിൻ, ചിയാൻ വിക്രം- ഷങ്കർ കൂട്ടുകെട്ടിലൊരുങ്ങിയ അന്യൻ എന്നീ ചിത്രങ്ങളിലെ നായികമാർക്ക് ഡബ്ബ് ചെയ്തത് കനിഹയാണ്. ശ്രേയ സരൺ, ജെനീലിയ, സദ എന്നിവർക്ക് വേണ്ടിയാണു കനിഹ ശബ്ദം നൽകിയത്.സിനിമാത്തിരക്കുകൾക്കിടെയിലും സോഷ്യൽ മീഡിയയിലും സജീവമാകാറുണ്ട് കനിഹ. തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം തന്നെ നടി പങ്കുവെക്കാറുണ്ട്. സിനിമകൾക്കൊപ്പം കുടുംബത്തിന്റെ ചിത്രങ്ങളും നടി പോസ്റ്റ് ചെയ്യാറുണ്ട്