ഇങ്ങിനെ പോയാൽ പിണറായി വിജയൻ ധർമ്മടത്തും തോൽക്കും, കണ്ണൂരിലെ സഹ.ബാങ്കുകളുടെ അവസ്ഥ

കണ്ണൂരിലും സഹകരണ ബാങ്കുകളിൽ നിക്ഷേപം തിരികെ കിട്ടാത്ത ഗുരുതരമായ അവസ്ഥ. കോടാനു കോടി കണക്കിനു രൂപയുടെ നിക്ഷേപകർക്ക് പണം തിരികെ വേണം. ബാങ്കുകളിൽ എത്തുന്നവരെ പാർട്ടി നേതാകൾ ഇടപെട്ട് പണം കൊടുക്കാതെ സമാധാനിപ്പിച്ചും മറ്റും വിടുകയാണ്‌. കണ്ണൂരിലെ ഈ അവസ്ഥയെകുറിച്ചുള്ള വിവരങ്ങൾ കർമ്മ ന്യൂസ് പുറത്തു വിടുകയാണ്. കേരളത്തിൽ ഏറ്റവും അധികം സഹകരന ബാങ്കുകൾ സി പി എം കൈയ്യാളുന്ന ജില്ലയാണ്‌ കണ്ണൂർ. യു ഡി എഫുകാരേ തല്ലി ഓടിച്ച് ബാങ്കുകളുടെ ഭരണം പിടിച്ചെടുത്ത ശേഷം ഇവിടങ്ങൾ പാർട്ടിയുടെ ഓഫീസ് പോലുള്ള താവളം ആക്കുകയായിരുന്നു.

സംസ്ഥാനത്തുടനീളം സഹകരണ ബാങ്കുകളിൽ നടന്ന തട്ടിപ്പുകൾക്ക് പിന്നിൽ പാർട്ടി നേതാക്കളുടെ പങ്ക് നാൾക്കുനാൾ വ്യക്തമാക്കുകയാണ്. സിപിഎമ്മിന്റെ ഉന്നത നേതാക്കൾ കട്ടുമുടിച്ച കരുവന്നൂർ സഹകരണ ബാങ്ക് തന്നെയാണ് ഇതിന് ഏറ്റവും വലിയ ഉദാഹരണം. ഇപ്പോളിതാ കണ്ണൂരിലും സമാനമായ തട്ടിപ്പുകൾ സഹരണ ബാങ്കുകളിൽ നടന്നതായുള്ള വിവരമാണ് പുറത്തു വരുന്നത്.

പല ബാങ്കുകൾക്കെതിരെയും ആരോപണങ്ങൾ ഉയരുന്നെങ്കിലും ആരും തന്നെ പരാതിയുമായി രംഗത്ത് എത്തിയിട്ടില്ല. നിക്ഷേപകർ പ്രശ്‌നങ്ങൾ ഉണ്ടാകാത്ത രീതിയിൽ തങ്ങളുടെ പണം തികെ കിട്ടാനുള്ള വഴികളാണ് സ്വീകരിക്കുന്നത്. പലരും പണം ആവശ്യപ്പെട്ട് ബാങ്കുകളിൽ എത്തുമ്പോൾ കുറച്ചു പണം മാത്രം നൽകി നിക്ഷേപകരെ തിരിച്ചയയ്ക്കുകയാണ് അധികൃതർ. സർവീസിൽ ഇരുന്ന ഉദ്യോഗസ്ഥരും എൻആർഐ ക്കാരുമൊക്കെയാണ് ഇത്തരത്തിൽ ഭീമമായ തുകകൾ സഹകരണ ബാങ്കുകളിൽ നിക്ഷേപം നടത്തിയത്.

അതുകൊണ്ടു തന്നെ ബാങ്ക് പൊളിയാതെ നോക്കേണ്ടത് ഇതേ നിക്ഷേപകരുടെ ആവശ്യമായി മാറിയിരിക്കുകയാണ്. കണ്ണൂരിൽ ഇത്തരമൊരു അവസ്ഥ ഉണ്ടാകുന്നത് എൽഡിഎഫിന്റെ അടിത്തറപോലും ഇളക്കാനുള്ള കാരണമായി മാറിയേക്കും.