കോൺഗ്രസ് മുന്നിൽ തന്നെ, തൊട്ട് പിന്നിൽ ബിജെപി ,ഉറ്റുനോക്കി രാജ്യം

കര്‍ണാടക വോട്ടെണ്ണൽ മൂന്ന് മണിക്കൂർ പിന്നിടുമ്പോൾ കോൺഗ്രസ് മുന്നിൽ. എന്നാൽ തൊട്ട് പിന്നിൽ ബിജെപിയുമുണ്ട്. കോൺഗ്രസ് 114, ബിജെപി 73, ജെഡിഎസ് 30 എന്നിങ്ങനെയാണ് ഏറ്റവുമൊടുവിലത്തെ ലീഡ്നില. കേവലഭുരിപക്ഷം കടന്ന കോൺഗ്രസ് ഇടയ്ക്ക് പിന്നിലേക്ക് പോയെങ്കിലും ഇപ്പോൾ വീണ്ടും ലീഡ് ചെയ്യുകയാണ്.

സംസ്ഥാനത്ത് 33 സീറ്റുകളില്‍ ഇഞ്ചോടിഞ്ച് മല്‍സരം. 33 മണ്ഡലങ്ങളില്‍ ലീഡ് നില അഞ്ഞൂറില്‍ താഴെയാണ്. 59 മണ്ഡലങ്ങളില്‍ ആയിരത്തില്‍ താഴെയും. കര്‍ണാടകയിലെ ഓള്‍ഡ് മൈസുരുവില്‍ കോണ്‍ഗ്രസ് കുതിപ്പാണ് കാണാനാകുന്നത്. 40 സീറ്റുകളിലാണ് കോണ്‍ഗ്രസ് മുന്നേറ്റം. ജെഡിഎസിന്റെ സ്വന്തം തട്ടകത്തില്‍ വലിയ നേട്ടമാണ് കോണ്‍ഗ്രസ് ഉണ്ടായത്.

73 ഇടങ്ങളിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. ജെഡിഎസ് 30 സീറ്റുകളിലാണ് മുന്നേറുന്നത്. സംസ്ഥാനത്തെ നഗരമേഖലകളിലും അഞ്ച് പ്രധാന മേഖലകളിലും കോണ്‍ഗ്രസ് ആധിപത്യം നേടി.
അതേസമയം, ജയം ഉറപ്പിച്ചാല്‍ ഉടന്‍ ബെംഗളുരുവില്‍ എത്താന്‍ സ്ഥാനാര്‍ഥികളോട് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.