കരച്ചിലുകളിലൂടെ നമ്മള്‍ ഒരിക്കലും നന്ദുനെ ഓര്‍ക്കരുത്…. ആവേശത്തോടും ആര്‍ജവത്തോടും മാത്രമേ ആ പേര് ഉച്ചരിക്കാവു…

മലയാളികളെ ഏറെ വിഷമിപ്പിച്ചുകൊണ്ടാണ് നന്ദു മഹാദേവ വേദനകളില്ലാത്ത ലോകത്തേക്ക് പോയത്. കാന്‍സറിന്റെ തീരാ വേദനയിലും ജീവിതത്തെ ചെറു പുഞ്ചിരിയോടെയാണ് നന്ദു നേരിടത്ത്. ഇപ്പോഴും പലരും നന്ദുവിനെ കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെച്ച് രംഗത്ത് എത്തുന്നുണ്ട്. അറിയാവുന്നവര്‍ക്ക് എല്ലാം തീരാ നോവാണ് ആ മരണം. ഇപ്പോള്‍ നന്ദുവിനെ കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെച്ച് രംഗത്ത് എത്തിയരിക്കുകയാണ് കാര്‍ത്തിക് ശിവകുമാര്‍. കേരള കാന്‍സര്‍ ഫൈറ്റേഴ്‌സ് ആന്റ് സപ്പോര്‍ട്ടേഴ്‌സ് ഗ്രൂപ്പിലാണ് കാര്‍ത്തിക് തന്റെ കുറിപ്പ് പങ്കുവെച്ചത്.

കാര്‍ത്തിക്കിന്റെ കുറിപ്പ്, ഒരു ഉപയോഗവും ഇല്ലാതെ 54 വര്‍ഷം ജീവിക്കുന്നതിലും എത്രയോ മഹത്തരം ആണ് ജീവിതത്തിന്റെ സത്യം മനസിലാക്കി 27 വര്‍ഷം ജീവിക്കുന്നത്…. നന്ദുന്റെ ജീവിതം അതാണ് നമ്മളെ പഠിപ്പിക്കുന്നത് എന്നാണ് എനിക്ക് തോന്നുന്നത്…. 23 വയസ്സ് വരെ നമുക്ക് ആര്‍ക്കും നന്ദുനെ അറിയില്ലയിരുന്നു…… സത്യം അല്ലെ ….??? കാന്‍സര്‍ വന്ന് അതിനെതിരെ പൊരുതാന്‍ തുടങ്ങി ലോകത്തോട് അത് വിളിച്ചു പറഞ്ഞപ്പോള്‍ മുതല്‍ ആണ് നമ്മള്‍ എല്ലാരും ആ ചെറുപ്പക്കാരനെ ശ്രദ്ദിച്ചു തുടങ്ങിയത് …. നമ്മള്‍ ഒക്കെ പേടിക്കുന്ന അവസ്ഥയില്‍ പോലും ക്യാന്‍സറിനെ പ്രണയിനി എന്നാണ് നന്ദു വിളിച്ചത്…. എന്തൊരു പൊസിറ്റിവിറ്റി ആണ് ആ മനുഷ്യന്‍ ഈ ലോകത്ത് പകര്‍ന്ന് നല്‍കിയത്….!!! അതേ നന്ദു തന്നെ ആയിരുന്നു ശെരി…. ഒരിക്കല്‍ നന്ദു പറഞത്, താന്‍ ജീവിതം ഇത്ര ആസ്വദിക്കാന്‍ തുടങ്ങിയത് രോഗ ബാധിതന്‍ ആണെന്ന് അറിഞ്ഞതിന് ശേഷം ആണന്ന്….. അതൊരു അവസരം ആയാണ് നന്ദു കണ്ടത്… വലിയ ഒരു തിരിച്ചറിവ്‌നുള്ള അവസരം….

നന്ദുന്റെ അമ്മയുടെ ഫേസ്ബുക്ക് പോസ്റ്റ്ല്‍ ഒരിക്കല്‍ ഇതേപോലെ എഴുതിയത് ഓര്‍മ ഉണ്ട്…. ബുദ്ധനും…ജീസസ് ക്രൈസ്റ്റിനും ഒക്കെ ലഭിച്ച ബോധോദയം (enlightenment) നന്ദുനും ലഭിച്ചിട്ടുണ്ടാകണം… അല്ലെങ്കില്‍ എങ്ങനെ ആണ് വേദനയ്ക്ക് ഇടയിലും ഇങ്ങനെ ചിരിച്ചു കൊണ്ട് നമുക്ക് പോലും ആന്മാവിശ്വാസം ഇങ്ങോട്ട് പകര്‍ന്ന് തരാന്‍ ഒരാള്‍ക്ക് കഴിയുന്നത്….!!! കഴിഞ്ഞ 4 കൊല്ലത്തെ ദുരിത യാത്രകള്‍ക്ക് ഇടയില്‍ മെഡിക്കല്‍ സയന്‍സിനെ പോലും ആ മനുഷ്യന്‍ പല തവണ ഞെട്ടിച്ചു….. 1001 പടികള്‍ ഉള്ള പഴനി മല കാവടി എടുത്ത് ഓടി കയറി ??????….. പാഞ്ചാലി മേട് എന്ന ഉയരം കൂടിയ കുന്നു ഒറ്റ കാലു കൊണ്ട് അയാള്‍ കീഴടക്കി…. 100 കണക്കിന് പൊതു പരിപാടികളില്‍ ഓടി നടന്ന് പൊസിറ്റിവിറ്റി പ്രസംഗിച്ചു …… ഗോവയിലെ പബ്ബ്കളില്‍ സ്വയം ഡ്രൈവ് ചെയ്ത് പോയി യൗവനത്തിന്റെ ആഘോഷത്തിന്റെ തിരി കൊളുത്തി. പാട്ടും റ്റിക് ടോക് വീഡിയോകളുമായി സോഷ്യല്‍ മീഡിയകളിലും സജീവം ആയി.

ഇന്ന് പതിനായിര കണക്കിന് അല്ലങ്കില്‍ ലക്ഷക്കണക്കിന് ആളുകള്‍ക്ക് പ്രചോദനം ആയി അവര്‍ എല്ലാം ഉള്ളു കൊണ്ട് ആ ചെറുപ്പക്കാരനെ ആരാധിക്കുന്നു…. ബഹുമാനിക്കുന്നു…. ഇതെല്ലാം അദ്ദേഹം നേടിയത് തന്റെ മനശക്തി ഒന്ന് കൊണ്ട് മാത്രം ആണ്……..!!!! ചെറിയ പനി വന്നാല്‍ പോലും , അല്ലെ ചെറിയ ജീവിത പ്രതിസന്ധികള്‍ പോലും വളരെ അകലെ കണ്ടാല്‍ പോലും ഫുള്‍ നെഗറ്റീവ് ആയി ചിന്തിച്ചു തളര്‍ന്ന് പോകുന്ന എന്നെ പോലെ ഉള്ള ലക്ഷക്കണക്കിന് ആളുകള്‍ക്ക് ഈ മനുഷ്യന്‍ വലിയ ഒരു പാഠപുസ്തകം ആണ്…..!!! ഒരയുസ് മുഴുവന്‍ നിലവിളക്ക് കത്തിച്ചു വെച്ച് കുത്തി ഇരുന്നു വായിച്ചു പഠിക്കേണ്ട പാഠപുസ്തകം…!!!നമ്മള്‍ ഒരിക്കലും വിഷമത്തോടും കരച്ചിലോടും കൂടി നന്ദുനെ ഓര്‍ക്കരുത്…. അത് അദ്ദേഹത്തെ പോലെ ഒരു ധീരന് യോജിച്ചത് അല്ല…. പുള്ളി അതല്ല ആഗ്രഹിക്കുന്നത് അതല്ല അര്‍ഹിക്കുന്നത്….

നന്ദു നമ്മളെ പഠിപ്പിച്ചത് ഒരു നിമിഷം എങ്കില്‍ ഒരു നിമിഷം പുകയരുത് ജ്വലിക്കണം എന്നാണ്….. ഇനിയും 100 കൊല്ലം കഴിഞ്ഞാലും നന്ദുവിന്റെ ആശയങ്ങള്‍ തലമുറകള്‍ ഏറ്റുപാടും…..സോ കരച്ചിലുകളിലൂടെ നമ്മള്‍ ഒരിക്കലും നന്ദുനെ ഓര്‍ക്കരുത്…. ആവേശത്തോടും ആര്‍ജവത്തോടും മാത്രമേ ആ പേര് ഉച്ചരിക്കാവു…!!! #നന്ദു_മഹാദേവ…. അവന്‍ എവിടെയും പോയിട്ടില്ല…. നമുക്ക് ഇടയില്‍ തന്നെ ജീവിക്കുന്നുണ്ട്…….. കാരണം നന്ദു ഒരു വെളിച്ചം ആണ്…. ഒരുപാട് പേര്‍ക്ക് വഴി തെളിയിക്കുന്ന വെളിച്ചം….. സൂര്യന്‍ ഉദിച്ചില്ലങ്കില്‍ ഭൂമി ഇല്ല എന്ന് പറയുന്നത് പോലെ….. ആന്മാവിശ്വാസത്തിന്റെ ആ power house നമുക്കൊപ്പം നമ്മുടെ ഉള്ളില്‍ എന്നും ഉണ്ടാകും….