കുഞ്ഞതിഥിയെ കാത്ത് സ്വാമി അയ്യപ്പൻ താരം, ആശംസകളുമായി ആരാധകർ

സ്വാമി അയ്യപ്പൻ എന്ന സീരിയലിൽ അയ്യപ്പനായി അഭിനയിച്ച തെലുങ്ക് താരമാണ് കൗശിക് ബാബു. സ്വാമി അയ്യപ്പനി’ലൂടെ മലയാളത്തിലും ഏറെ ആരാധകരെ നേടാൻ കൗശികിന് ആയിരുന്നു. ഏതാനും ചില സിനിമകളിലും കൗശിക് അഭിനയിച്ചിരുന്നുവെങ്കിലും ‘സ്വാമി അയ്യപ്പൻ’ നേടിയ ജനപ്രീതി മറ്റൊന്നിലും നേടാൻ ഈ യുവതാരത്തിന് കഴിഞ്ഞിരുന്നില്ല. മലയാളത്തിൽ അയ്യപ്പനായി അഭിനയിച്ചതിനൊപ്പം തെലുങ്കിൽ ശ്രീമുരുകനും ആദി ശഹ്കരനുമൊക്കെയായി പുരാണ കഥകളിൽ കൗശിക് തിളങ്ങി നിന്നിരുന്നു. പരമ്പരയ്ക്ക് പുറമേ വൈറ്റ് ബോയ്‌സ് എന്ന ചിത്രത്തിൽ നായകനായിട്ടും താരം അഭിനയിച്ചിരുന്നു.

കൗശിക് നൃത്തത്തിൽ ബിരുദാനനന്തര ബിരുദം നേടിയിട്ടുണ്ട്. വിജയ്ബാബുവാണ് കൗശിക്കിന്റെ അച്ഛൻ. അമ്മ ശാരദ സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥയാണ്. സഹോദരിയും കലാരംഗത്ത് സജീവമാണ്. 2019ലാണ് താരം ദിവ്യയെ വിവാഹം കഴിക്കുന്നത്. ചെന്നൈ സ്വദേശിനിയാണ് കൗശിക്കിന്റെ ഭാര്യ രത്ന ഭവ്യ. ഇരുവരുടെയും വിവാഹചിത്രങ്ങൾ ഏറെ വൈറലായിരുന്നു.

ഇപ്പോളിതാ പുതിയ വിശേഷവുമായെത്തിയിരിക്കുകയാണ് താരം. താനും ഭാര്യയും പുതിയ അതിഥിക്കായുള്ള കാത്തിരിപ്പിൽ ആണെന്ന് ഭവ്യയുടെ ബേബി ഷവർ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് കൗശിക് സൂചിപ്പിച്ചു. ആരാധകരടക്കം നിരവധിപ്പേരാണ് ആശസകളുമായെത്തുന്നത്