കോഴിക്കോട് സിറ്റി ട്രാഫിക് പോലീസ് എസ്‌ഐ വാഹനാപകടത്തില്‍ മരിച്ചു

കോഴിക്കോട്. വാഹനാപകടത്തില്‍ എസ്‌ഐയ്ക്ക് ദാരുണാന്ത്യം. കോഴിക്കോട് സിറ്റി ട്രാഫിക് പോലീസ് എസ്‌ഐ മണക്കാടവ് സ്വദേശി വിചിത്രനാണ് വാഹനാപകടത്തില്‍ മരിച്ചത്. വെള്ളിയാഴ്ച രാത്രി 10.30 ഓടെ ചാലപ്പുറം മാങ്കാവ് റോഡില്‍ മൂരിയാട് പാലത്തിലായിരുന്നു അപകടം.

രാത്രി ട്രാഫിക് ഡ്യൂട്ടി കഴിഞ്ഞു വീട്ടിലേയ്ക്ക് പോകുന്ന വഴിയാണ് അപകടം നടന്നത്. അപകടത്തില്‍ പെട്ട് റോഡില്‍ കിടന്ന വിചിത്രനെ അതുവഴി വന്ന രണ്ട് യുവാക്കളാണ് പിവിഎസ് ആശുപത്രിയില്‍ എത്തിച്ചത്. പിന്നീട് ആസ്റ്റര്‍ മിംസിലേക്ക് മാറ്റിയെങ്കിലും പുലര്‍ച്ചയോടെ മരിക്കുകയായിരുന്നു.