കോഴിക്കോട് 250 ഗ്രാം എംഡിഎംഎയുമായി മയക്കുമരുന്ന് മൊത്തക്കച്ചവടക്കാരന്‍ പിടിയില്‍

കോഴിക്കോട്. കാറില്‍ കടത്തിയ എംഡിഎംഎയുമായി കോഴിക്കോട് യുവാവ് എക്‌സൈസിന്റെ പിടിയില്‍. പിലാശ്ശേരി സ്വദേശി ഷറഫുദ്ദീനെയാണ് കോഴിക്കോട് എക്‌സൈസ് പിടികൂടിയത്. ഇയാളില്‍ നിന്നും 250 ഗ്രാമിലേറെ എംഡിഎംഎ പിടികൂടി. പ്രതി സഞ്ചരിച്ച കാറും പിടിച്ചെടുത്തു.

ഷറഫുദ്ദീന്‍ വില്‍പ്പനയ്ക്കായി ബെംഗളൂരുവില്‍ നിന്നും എംഡിഎംഎ എത്തിച്ചതായിട്ടാണ് വിവരം. ഇയാള്‍ കോഴിക്കോട്, മലപ്പുറം ജില്ലകളിലെ മയക്കുമരുന്ന് മൊത്തക്കച്ചവടക്കാരില്‍ പ്രധാനിയാണെന്നാണ് വിവരം.