എന്റെ എല്ലാമെല്ലാം ആയവള്‍ക്ക്, പ്രിയയോട് ചാക്കോച്ചന്‌ പറയാനുള്ളത്

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് കുഞ്ചാക്കോ ബോബന്‍. അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്ത് എത്തിയ മലയാളികളുടെ ഇഷ്ടം നേടിയെടുത്ത് ക്യാമ്പസുകളിലെ ചോക്ലേറ്റ് ഹീറോ ആയി മാറാനും ചാക്കോച്ചനായി. ആയിരക്കണക്കിന് ആരാധികമാര്‍ ഉണ്ടായിരുന്ന ചാക്കോച്ചന്റെ ഹൃദയം കവര്‍ന്നത് പ്രിയ സാമുവല്‍ ആന്‍ എന്ന പെണ്‍കുട്ടി ആയിരുന്നു.

സിനിമയല്‍ നിന്ന് ബ്രേക്ക് എടുത്ത് തിരികെ എത്തിയപ്പോഴും പ്രണയ നായകന്‍ എന്ന പരിവേഷം കുഞ്ചാക്കോ ബോബനെ വിട്ട് പോയിരുന്നില്ല. സോഷ്യല്‍ മീഡിയകളിലും ഏറെ സജീവമാണ് നടന്‍. ഭാര്യ പ്രിയയ്ക്കും മകന്‍ ഇസക്കുട്ടനുമൊപ്പമുള്ള ചിത്രങ്ങളും വിശേഷങ്ങളും സിനിമയുമായി ബന്ധപ്പെട്ട വിവരങ്ങളുമൊക്കെ നടന്‍ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ പ്രിയയുടെ ജന്മദിനാഘോഷത്തിന്റെ ചിത്രമാണ് ചാക്കോച്ചന്‍ പങ്കുവച്ചിരിക്കുന്നത്. എന്റെ എല്ലാമെല്ലാം ആയവള്‍ക്ക് പിറന്നാള്‍ ആശംസകള്‍ എന്നാണ് ചാക്കോച്ചന്‍ കുറിക്കുന്നത്. തങ്ങളുടെ കുഞ്ഞുമകന്‍ ഇസാഹിക്കനൊപ്പമുള്ള ചിത്രവും ചാക്കോച്ചന്‍ പങ്കുവച്ചു.

2005ല്‍ ആയിരുന്നു കുഞ്ചാക്കോ ബോബനും പ്രിയ സാമുവലുമായുള്ള വിവാഹം. ദീര്‍ഘ നാളത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇരുവരും വിവാഹിതര്‍ ആയത്. നീണ്ട പതിനാലു വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് ചാക്കോച്ചന്‍പ്രിയ ദമ്പതികള്‍ക്ക് കുഞ്ഞുണ്ടാകുന്നത്.

അടുത്തിടെ തന്റെ പ്രണയകാലത്തെ കുറിച്ച് ചാക്കോച്ചന്‍ മനോഹരമായൊരു കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. വാലന്റൈന്‍സ് ഡേയിലാണ് പ്രിയയ്ക്ക് എഴുതിയ കത്തുകളും പഴയകാല ചിത്രവുമൊക്കെ ചാക്കോച്ചന്‍ പങ്കുവച്ചത്. ‘വര്‍ഷം 1999. ഈ പെണ്‍കുട്ടി ആയിരുന്നു എന്റെ വാലന്റൈന്‍. ഇന്നുമതെ. ഇനിയെന്നും.. പലരും അക്കാലത്ത് എനിക്കു കിട്ടിയ കത്തുകളെ കുറിച്ചു ചോദിക്കാറുണ്ട്. എങ്കില്‍ ഇതാ, ഞാന്‍ അങ്ങോട്ട് അയച്ച ചില കത്തുകള്‍. പ്രിയ കുഞ്ചാക്കോ, പ്രിയ ആന്‍ സാമുവല്‍ ആയിരുന്ന കാലത്ത്. ഹാപ്പി വാലന്റൈന്‍സ് ഡേ,’ എന്നായിരുന്നു കുഞ്ചാക്കോ ബോബന്‍ കുറിച്ചത്.