കൊച്ചിയില്‍ വനിതാ ഡോക്ടര്‍ ഫ്‌ലാറ്റില്‍ നിന്നും ചാടി മരിച്ചു

സ്വകാര്യ ആശുപത്രിയിലെ വനിതാ ഡോക്ടര്‍ ഫ്‌ലാറ്റില്‍ നിന്നും വീണ് മരിച്ചു. പത്തനംതിട്ട കോയിപ്പുറം, പുല്ലാട്, കുളത്തുമ്മാട്ടക്കല്‍ ബെതേസ്ദോ വീട്ടില്‍ ജോര്‍ജ് എബ്രഹാമിന്റെ മകള്‍ രേഷ്മ ആന്‍ എബ്രഹാം ആണ് മരിച്ചത്. 27 വയസായിരുന്നു. 14-ാം നിലയില്‍ നിന്നാണ് രേഷ്മ വീണത്. ആത്മഹത്യയാണെന്നാണ് പൊലീസ് നല്‍കുന്ന സൂചന.

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ റെസിഡന്റ് ഡോക്ടറാണ് മരിച്ച രേഷ്മ. ശനിയാഴ്ച മൂന്നിന് താമസസ്ഥലമായ ചിറ്റൂരിലെ ഫ്‌ലാറ്റിന്റെ 14-ാം നിലയില്‍ നിന്നും ചാടുകയായിരുന്നു. തല്‍ക്ഷണം മരണം സംഭവിച്ചു. മൃതദേഹം സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍.

ചിറ്റൂരിലെ ഫ്ലാറ്റിലെ പതിനാലാം നിലയില്‍നിന്നാണ് രേഷ്മ ചാടിയത്. അതേസമയം സംഭവം ആത്മഹത്യ തന്നെ എന്ന നിലപാടിലാണ് പോലീസ്. മറ്റെന്തെങ്കിലും ബാഹ്യ ഇടപെടലുകള്‍ ഉണ്ടോ എന്ന് അന്വേഷിക്കുന്നുമുണ്ട്.