നിമിഷയെ തുണി ഉടുപ്പിച്ച് നന്നാക്കാം എന്നും കരുതിയല്ല ഞാൻ അങ്ങനെ പറഞ്ഞത്, തുറന്നടിച്ച് ലക്ഷ്മിപ്രിയ

നൂറ് ദിവസത്തെ ബി​ഗ് ബോസ് ജീവിതം അവസാനിപ്പിച്ച്‌ അടുത്തിടെയാണ് നടി ലക്ഷ്മിപ്രിയ വീട്ടിലെത്തിയത്. ഗ്രാന്റ് ഫിനാലെയിൽ ടോപ്പ് സിക്സിലെത്തിയ ലക്ഷ്മിപ്രിയ നാലാം സ്ഥാനമാണ് നേടിയത്. വീട്ടിൽ ഏറ്റവും കൂടുതൽ റിയലായി നിന്ന് മത്സരിച്ച വ്യക്തികളിൽ ഒരാളും ലക്ഷ്മിപ്രിയ തന്നെയായിരുന്നു. ചിലപ്പോൾ ഈ സീസണിൽ ഏറ്റവും കൂടുതൽ‌ തവണ എവിക്ഷനിൽ വന്ന വ്യക്തിയും ലക്ഷ്മിപ്രിയ തന്നെയായിരിക്കും.

നിമിഷയോട് വസ്ത്രധാരണത്തെ കുറിച്ച് ലക്ഷ്മിപ്രിയ പറഞ്ഞ വാക്കുകൾ ബി​ഗ് ബോസിൽ ശ്രദ്ധ നേടിയിരുന്നു. ഒരിക്കൽ നിമിഷയുടെ വൃത്തിയെ കുറിച്ച് സംസാരിക്കവെ ലക്ഷ്മിപ്രിയയും നിമിഷയും തമ്മിൽ വാക്ക് തർക്കമുണ്ടായിരുന്നു. തർക്കം മുറുകിയപ്പോഴാണ് നിമിഷയുടെ വസ്ത്രധാരണം മോശമാണെന്ന രീതിയിൽ ലക്ഷ്മിപ്രിയ സംസാരിച്ചത്. ‘മറ്റുള്ളവരുടെ മേൽ കുതിര കയറും മുമ്പ് ആദ്യം പോയി നന്നായി തുണിയുടുക്കാനാണ്’ ലക്ഷ്മിപ്രിയ നിമിഷയോട് പറഞ്ഞത്. ഇപ്പോൾ ഹൗസിൽ നിന്നും പുറത്തിറങ്ങിയ ലക്ഷ്മിപ്രിയ നിമിഷയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.

ആദ്യ കാലങ്ങളിൽ ആ ബി​ഗ് ബോസ് ഹൗസിനുള്ളിൽ‌ ഞാൻ അനുഭവിച്ച ഒറ്റപ്പെടലും ഹരാസ്മെന്റും എത്രത്തോളമായിരുന്നുവെന്ന് ബി​ഗ് ബോസ് കണ്ട എല്ലാ പ്രേക്ഷകർക്കും അറിയാം. ആ സമയത്ത് എന്നെ സമാധാനിപ്പിക്കാൻ റോബിൻ മാത്രമെ ഉണ്ടായിരുന്നുള്ളു.‘ചേച്ചി തളർന്നിരിക്കുന്നത്…. സ്ട്രോങായി നിൽക്കണമെന്നൊക്കെ അവൻ നിരന്തരം പറയുമായിരുന്നു. എനിക്ക് പലപ്പോഴും ശക്തി പകർന്നിട്ടുള്ളത് റോബിനാണ്. അവനെ എനിക്കെന്റെ വലംകൈപ്പോലെ വിശ്വാസമാണ്. അവന് എന്നെ നന്നായി മനസിലാക്കും.’

ഞങ്ങൾ അടിയുണ്ടാക്കിയാലും അവൻ എന്നെ ഒറ്റപ്പെടാൻ സമ്മതിക്കില്ല. അതുപോലെതന്നെ അഭിപ്രായ വ്യത്യസ വിഭാ​ഗത്തിൽ‌പ്പെടുന്നത് തന്നെയാണ് ഒരുവന്റെ വസ്ത്രധാരണം.’ അവനവന് ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ എല്ലാവർക്കും അവകാശമുണ്ട്. അത് ഞാൻ അം​ഗീകരിക്കുകയും ചെയ്യുന്നു. പക്ഷെ എന്ത് തന്നെയാണെങ്കിലും അതിന് ഒരു മാന്യതയും മര്യാദ​യും വേണമെന്ന് എനിക്ക് തോന്നുന്നു. നിമിഷപോയി ഉടനെ തന്നെ തുണിയുടുക്കുമെന്ന പ്രതീക്ഷയിലുമല്ല ഞാൻ ആ ഡയലോ​ഗ് പറഞ്ഞത