ഇടത് പക്ഷത്തിന്റെ ഭരണം ;വഞ്ചനയുടെ കേരളസ്റ്റോറി

കേരളത്തിലെ ഇടതു പക്ഷത്തിന്റെ ഭരണം ഈ തെരെഞ്ഞെടുപ്പ് കാലത്ത് ഒറ്റനോട്ടത്തിൽ മനസിലാക്കാൻ PPRS തയ്യാറാക്കിയ റിപ്പോർട്ട് ഒന്ന് കാണ്ണോടിച്ചാൽ മതി. ഇടതുമുന്നണിയുടെ ഭരണത്തെ വിശകലനം ചെയ്ത ഒരു റിപ്പോർട്ട് തയ്യാറാക്കുമ്പോൾ അതിനു അനുയോജ്യമായ തലകെട്ട് എന്ത് വേണമെന്ന് റിപ്പോർട്ട് തയ്യാറാക്കിയവർക്കു അധികം ആലോചിക്കേണ്ടി വന്നിട്ടുണ്ടാകില്ല. കേരള സ്‌റ്റോറി: ഒരു വഞ്ചനയുടെ കഥ’ എന്ന പേരില്‍ ദല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പബ്ലിക് പോളിസി റിസര്‍ച്ച് സെന്റര്‍ ഇന്‍ഫോഗ്രാഫികാണ് റിപ്പോര്‍ട്ട് പുറത്തിറക്കിയത്. ഒരിക്കല്‍ ‘ദൈവത്തിന്റെ സ്വന്തം നാട്’ എന്ന് വാഴ്‌ത്തപ്പെട്ട കേരളം, പിപിആര്‍സി റിപ്പോര്‍ട്ട് പ്രകാരം കുറ്റകൃത്യങ്ങളുടെയും അക്രമങ്ങളുടെയും അസ്വസ്ഥജനകമായ തലത്തിലേക്ക് നീങ്ങുകയാണ്.

ബിജെപി നേതാവിനെ കൊലപ്പെടുത്തിയ കേസില്‍ 15 പേര്‍ക്ക് വധശിക്ഷ വിധിച്ചതുപോലുള്ള സമീപകാല സംഭവങ്ങള്‍, സ്ഥിതിഗതികളുടെ തീവ്രത ഉയര്‍ത്തിക്കാട്ടുന്നതാണ്. പിണറായി വിജയന്റെ ആദ്യ ഭരണകാലത്ത് 32 രാഷ്‌ട്രീയ കൊലപാതകങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് സംസ്ഥാനത്ത് വ്യാപകമായ അക്രമ സ്വഭാവത്തിന് അടിവരയിടുന്നതായി ഡോ. സുമീത് ഭാസിന്‍ കൂട്ടിച്ചേര്‍ത്തു.

കേരളത്തിന്റെ മൊത്തത്തിലുള്ള പുരോഗതിയെ തടസ്സപ്പെടുത്തുന്നത് . അപര്യാപ്തമായ ബജറ്റ് വിഹിതവും നയങ്ങളുംമൂലം വര്‍ദ്ധിച്ചുവരുന്ന ധനകമ്മിയും പൊതുകടവും കാരണം വഷളായിക്കൊണ്ടിരിക്കുന്ന ധനസ്ഥിതി തന്നെയാണ് ഒരു സംസ്ഥാനത്ത് പതിവായി രാഷ്‌ട്രീയ അതിക്രമങ്ങള്‍, സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍, വര്‍ദ്ധിച്ചുവരുന്ന മയക്കുമരുന്ന് പ്രശ്‌നങ്ങള്‍ എന്നിവഉണ്ടായാൽ അത് ചൂണ്ടിക്കാണിക്കുന്നത് സംസ്ഥാനത്തെ ഭരണ പരാജയത്തിന്റെയും ക്രമസമാധാനനില തകര്‍ന്നതിന്റെയും തെളിവാണ്. കേരളത്തിന്റെ ആരോഗ്യമേഖല വെല്ലുവിളികളെ നേരിടുകയാണ്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഷുറന്‍സ് പദ്ധതിയിലെ സാമ്പത്തിക ഞെരുക്കവും സര്‍ക്കാര്‍ ആശുപത്രികളിലെ മരുന്നു ക്ഷാമവും ആരോഗ്യ രംഗത്തെ കേന്ദ്രപദ്ധതികളെ വേണ്ട രീതിയില്‍ പ്രയോജനപ്പെടുത്താത്തതുകൊണ്ടാണ ഇത്. അശാസ്ത്രീയമായ കൃഷിരീതികള്‍, വര്‍ധിച്ച കീടനാശിനി ഉപയോഗം കൃഷിയിടങ്ങള്‍ ചുരുങ്ങുന്നത് തുടങ്ങി കാര്‍ഷികമേഖലയില്‍ കേരളം വലിയ പ്രതിബന്ധങ്ങളെ നേരിടുകയാണ്. ഈ വെല്ലുവിളികള്‍ക്കിടയിലും പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരിന്റെ സംരംഭങ്ങള്‍ സംസ്ഥാനത്തിന് നിര്‍ണായക പിന്തുണയാണ് വാഗ്ദാനം ചെയ്യുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

നിലവിലെ സാമ്പത്തിക സ്ഥിതി നോക്കുമ്പോള്‍, കേരളത്തിന്റെ സാമ്പത്തിക രംഗം കൂടുതല്‍ ഭീകരമായി കാണപ്പെടുന്നു. സാമ്പത്തിക ശക്തിയുടെ നിര്‍ണായക സൂചകമായ ധനക്കമ്മി, 2022-23ല്‍ 2.44% ആയിരുന്നത് 2024-25ല്‍ 3.40% ആയി ഉയര്‍ന്നു, ഇത് ഡെബ്റ്റ് മാനേജ്‌മെന്റിലെ അസ്ഥിരതയെ സൂചിപ്പിക്കുന്നു. അതേസമയം, റവന്യൂ കമ്മി സമാനമായി ഒരു പ്രതീക്ഷക്കും വകനല്‍കുന്നില്ല. 2022-23 ലെ മൊത്ത സംസ്ഥാന ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 0.88% ല്‍ നിന്ന് 2024-25 ല്‍ 2.12% ആയി ഉയര്‍ന്നു.

നിരന്തരം ധനകമ്മി വര്‍ധിക്കുന്ന പ്രവണത സംസ്ഥാനത്ത് വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കും. ഇതില്‍ അടിയന്തര ശ്രദ്ധ ആവശ്യമുള്ളതായും റിപ്പോര്‍ട്ട് പറയുന്നു. ചെലവ് വിഹിതത്തില്‍ വിഷമകരമായ രീതി പ്രകടമാണ്. മൂലധനച്ചെലവില്‍ 10% മാത്രം ഒഴികെ ഏകദേശം 90% റവന്യൂ ചെലവിലേക്കാണ് നയിക്കപ്പെടുന്നത്. ഈ അസന്തുലിതാവസ്ഥ നിര്‍ണായക അടിസ്ഥാന സൗകര്യ വികസനത്തെ അവഗണിക്കുന്നതിനെക്കുറിച്ചുള്ള ആശങ്കകള്‍ ഉയര്‍ത്തുന്നു, ഇത് ധനകമ്മി വര്‍ദ്ധിപ്പിക്കുന്നു.

പിപിആര്‍സിയുടെ റിപ്പോര്‍ട്ട് കാണിക്കുന്നത് സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധികള്‍ വര്‍ധിപ്പിക്കുന്നത് പൊതുകടത്തിന്റെ ക്രമാനുഗതമായ വര്‍ധനയാണ്. 2016-17ല്‍ 17,926.14 കോടി രൂപയായിരുന്നത് 2024-25ല്‍ 35,988.28 കോടി രൂപയായി. ഇത് വായ്പയെടുക്കുന്നതില്‍ വിവേകപൂര്‍ണ്ണമായ സാമ്പത്തിക അച്ചടക്കത്തിന്റെ ആവശ്യകതയെ അടിവരയിടുന്നു.

കുടിശ്ശികയുള്ള കടം 154.47% വര്‍ദ്ധിച്ചു എന്നത് ശ്രദ്ധേയമാണ്. 2016-17 മുതല്‍ 2024-25 വരെ, കേരളത്തിന്റെ സാമ്പത്തിക രംഗത്തിന്റെ ഭീകരമായ ചിത്രമാണ് വരച്ചുകാട്ടുന്നത്. കൂടാതെ, വിദ്യാഭ്യാസം, ആരോഗ്യം, കൃഷി, തുടങ്ങിയ നിര്‍ണായക മേഖലകള്‍ക്കുള്ള ബജറ്റ് വിഹിതത്തില്‍ കുറവ് കേരളത്തിന്റെ സാമൂഹിക ക്ഷേമത്തിനും സാമ്പത്തിക വളര്‍ച്ചയ്‌ക്കും കാര്യമായ ഭീഷണി ഉയര്‍ത്തുന്നു. കേന്ദ്രനികുതിയുടെ കേരളത്തിന്റെ വിഹിതം ഗണ്യമായി വര്‍ധിച്ചിട്ടുണ്ടെന്നത്, പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരില്‍ നിന്ന് സംസ്ഥാനത്തിന് വര്‍ദ്ധിച്ചുവരുന്ന പിന്തുണയുടെ സൂചനയായി ഡോ. സുമീത് ഭാസിന്‍ പറഞ്ഞു.