കത്ത് വിവാദം; ആനാവൂര്‍ നാഗപ്പന്‍ മൊഴി നല്‍കിയിട്ടില്ലെന്ന് ക്രൈംബ്രാഞ്ച്

തിരുവനന്തപുരം. കത്ത് വിവാദത്തില്‍ ആനാവൂര്‍ നാഗപ്പന്‍ മൊഴി നല്‍കിയെന്ന അവകാശവാദം ശരിയല്ലെന്ന് ക്രൈംബ്രാഞ്ച്. മൊഴി എടുക്കുവാന്‍ ആനാവൂര്‍ നാഗപ്പന്‍ സമയം നല്‍കുന്നില്ലെന്നും ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ പറയുന്നു. മൊഴി നല്‍കുവാന്‍ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ഫോണില്‍ വിളിച്ചിരുന്നു. സിപിഎമ്മിന്റെ പ്രവര്‍ത്തനങ്ങളാല്‍ തിരക്കിലാണെന്നും കത്ത് കണ്ടില്ലെന്നും അദ്ദേഹം പറഞ്ഞുെന്ന് ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ പറയുന്നു.

മാധ്യമങ്ങളോട് പറഞ്ഞതിന് അപ്പുറം ഒന്നും പറയുവാനില്ലെന്നും ഫോണില്‍ സംസാരിച്ചത് മൊഴിയായി രേഖപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടതായിട്ടാണ് വിവരം. ഇത് ക്രൈംബ്രാഞ്ച് അംഗീകരിച്ചിട്ടില്ല. അതേസമയം മൊഴി രേഖപ്പെടുത്തിയെന്ന് ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു. നായനാര്‍ ചാരിറ്റബിള്‍ ട്രസ്റ്റില്‍ ബുധനാഴ്ചയാണ് മൊഴിയെടുത്തത്. മേയര്‍ അയച്ചന്ന് പറയുന്ന കത്ത് കണ്ടിട്ടില്ലെന്ന് ആനാവൂര്‍ നാഗപ്പന്‍ പറയുന്നു. സംഭവത്തില്‍ സിപിഎം അന്വേഷണം നടത്തുമെന്ന് ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു.

ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി. വിവാദത്തില്‍ സിപിഎം അന്വേഷിക്കും. മൊഴി മാധ്യമങ്ങളോട് പറയേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. കത്ത് വ്യാജമാണെന്ന് മേയര്‍ പറഞ്ഞിട്ടുണ്ട്. കോര്‍പറേഷന്‍ പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറിയുടെ കത്തും പാര്‍ട്ടി അന്വേഷിക്കും. സിപിഎം അന്വേഷണത്തിന് അനിന്റേതായ സംവിധാനം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.