സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചു കടന്ന യുവതിയെ ലോറി ഇടിച്ചു, യുവതിക്ക് പരിക്ക്

കോഴിക്കോട്. പേരാമ്പ്രയില്‍ ടിപ്പര്‍ ലോറി ഇടിച്ച് യുവതിക്ക് പരിക്ക്. പന്തിരിക്കര സ്വദേശി നിഷാദയ്ക്കാണ് പരിക്കേറ്റത്. പേരാമ്പ്ര ട്രാഫിക് പോലീസ് സ്‌റ്റേഷന് മുന്‍വശത്താണ് അപകടം സംഭവിച്ചത്. സീബ്ര ലൈനിലൂടെ റോഡ് മുറിച്ചുകടക്കുമ്പോഴാണ് നിഷാദയെ ലോറി ഇടിച്ചത്.

ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്. വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് അപകടം സംഭവിച്ചത്. പരിക്കേറ്റ നിഷാദയെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കി. പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.