99 പ്രശ്ങ്ങൾക്കുള്ള എന്റെ ഒരു പരിഹാരം, അച്ഛനെ ചേർത്തുപിടിച്ച് മാധവ് സുരേഷ്

മൂന്നു പെൺ മക്കളുടെയും രണ്ട് ആൺക്കളുടെയും പിതാവാണ് നടൻ സുരേഷ് ഗോപി. ഇതിൽ ആൺകുട്ടികളായ ഗോകുലും മാധവും സിനിമയിലെത്തി അവരെ ഏവരും ബിഗ് സ്‌ക്രീനിൽ കണ്ടതുമാണ്. അകാലത്തിൽ പൊലിഞ്ഞ മൂത്തമകൾ ലക്ഷ്മിയുടെ ഓർമ്മ സുരേഷ് ഗോപി പലപ്പോഴായി പങ്കിട്ടിട്ടുമുണ്ട്.

ഇപ്പോളിതാ അച്ഛനെ ചേർത്തുപിടിച്ച ചിത്രം പങ്കിട്ടിരിക്കുകയാണ് സുരേഷ് ​ഗോപിയുടെ ഇളയ മകൻ മാധവ്. തന്റെ എല്ലാ പ്രശ്നങ്ങൾക്കുമുള്ള ഒറ്റ പരിഹാരമെന്നും മാധവ് കുറിച്ചിട്ടുണ്ട്. ഇൻസ്റ്റഗ്രാമിലൂടെയാണ് മാധവ് പോസ്റ്റ് പങ്കുവെച്ചത്. ’99 പ്രശ്ങ്ങൾക്കുള്ള എന്റെ ഒരു പരിഹാരം. ദൈവത്തിന്റെ കോടതിയിൽ ചിലർക്കുള്ളത് ബാക്കിയുണ്ട്.’ എന്നാണ് മാധവ് കുറിച്ചത്. ഒട്ടേറെ പേരാണ് ചിത്രത്തിന് പോസിറ്റീവ് കമന്റുകളുമായി എത്തിയിരിക്കുന്നത്. അച്ഛനെ ഇങ്ങനെ സപ്പോർട്ട് ചെയ്യുന്ന മക്കൾ ഉള്ളതാണ് സുരേഷ് ഏട്ടന്റെ ഭാഗ്യം നന്മ, എപ്പോഴും നിങ്ങളോടൊപ്പമാണ് എന്നിങ്ങനെ നിരവധി കമന്റുകളാണ് ആരാധകർ പങ്കുവെച്ചിരിക്കുന്നത്.

മാദ്ധ്യമ പ്രവർത്തകയുമായി ബന്ധപ്പെട്ട് ആരോപണങ്ങൽ ഉയർന്നു നിൽക്കുന്ന സാഹചര്യത്തിലാണ് മാധവ് ഇത്തരത്തിലൊരു കുറിപ്പുമായി ചിത്രം പങ്കുവെച്ചിരിക്കുന്നത്. അതേസമയം ഗോകുൽ സുരേഷ് ഈ വിഷയത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. നേരത്തെ സുരേഷ് ഗോപിയെ ട്രോൾ ചെയ്തപ്പോഴുള്ള ഗോകുലിന്റെ പ്രതികരണം വൈറലായി മാറിയിരുന്നു. മൂന്ന് പെൺമക്കളുടെയും രണ്ട് ആൺ മക്കളുടെയും പിതാവാണ് സുരേഷ് ഗോപി. അകാലത്തിൽ പൊലിഞ്ഞ മൂത്തമകൾ ലക്ഷ്മിയുടെ ഓർമ്മ സുരേഷ് ഗോപി നിരവധി തവണ പങ്കിട്ടിട്ടുമുണ്ട്.