മാഹി പള്ളൂർ കൊയ്യോട്ട് തെരു ശ്രീ മഹാഗണപതി ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിതുറന്ന് പണം മോഷ്ടിച്ചു

മാഹി പള്ളൂർ കൊയ്യോട്ട് തെരു ശ്രീ മഹാഗണപതി ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിതുറന്നു പണം കവർച്ച ചെയ്തു. ശ്രീകോവിലിന് മുൻവശത്തെ ഭണ്ഡാരമാണ് കുത്തിതുറന്നു നോട്ടുകൾ കവർച്ച ചെയ്തത്. നാണയങ്ങൾ അവിടെ തന്നെ ഉപേക്ഷിച്ച നിലയിലാണ് കഴിഞ്ഞ ദിവസം പുലർച്ചെ ക്ഷേത്ര ജീവനക്കാരൻ ക്ഷേത്രത്തിൽ എത്തിയപ്പോഴാണ് കവർച്ച ശ്രദ്ധയിൽപ്പെടുന്നത്. ഉടൻ ക്ഷേത്രം സിക്രട്ടറി മോഹനദാസനെ വിവരം അറിയിക്കുകയായിരുന്നു. കഴിഞ്ഞ സംക്രമത്തിനാണ് ഭണ്ഡാരം തുറന്നു  ക്ഷേത്ര അധികൃതർ പണം എടുത്തത്.

സിക്രട്ടറിയുടെ പരാതിയിൽ പള്ളൂർ പോലീസ് കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചു. മാഹി സി.ഐ.ആർ ഷൺമുഖത്തിൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക സ്ക്വാഡാണ് അന്വേഷണം നടത്തുന്നത്. രണ്ടാഴ്ച മുൻപാണ് തലശേരി ജഗന്നാഥ ക്ഷേത്രത്തിലെ ശ്രീകോവിലിന് മുന്നിൽ ഭണ്ഡാരം കുത്തിതുറന്ന് സമാന രീതിയിൽ കവർച്ച നടത്തിയത്.