ഭാര്യക്കൊപ്പം ഉള്ള 3പട്ടികൾക്കും കൂടി ചിലവിനു നല്കാൻ ഭർത്താവിനെതിരേ വിധി

ഭർത്താവും ഭാര്യയും വേർപെരിഞ്ഞാൽ ജീവനാംശത്തിനു വിധി വരുന്നത് സർവ്വ സാധാരണമാണ്‌. എന്നാൽ ഭാര്യക്കൊപ്പം കഴിയുന്ന 3 പട്ടികൾക്കും കൂടി ഭർത്താവ് ചിലവിനു നല്കണം എന്ന അപൂർവ്വ വിധി വന്നിരിക്കുന്നു. മുംബൈ മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോമൽസിംഗ് രാജ്പുത് ആണ്‌ ഭ്ര്ത്താവിനോട് ഭാര്യക്കൊപ്പം ഉള്ള നായകൾക്കും ചിലവിനു കൊടുക്കണം എന്ന് വിധിച്ചത്.മനുഷ്യർക്ക് ആരോഗ്യകരമായ ജീവിതം നയിക്കാൻ വളർത്തുമൃഗങ്ങൾ ആവശ്യമാണെന്ന് നിരീക്ഷിച്ചു മജിസ്‌ട്രേറ്റ് കോടതി.55 വയസ്സുള്ള വേർപിരിഞ്ഞ ഭാര്യക്ക് ഇടക്കാല ആശ്വാസം ആയി 50000 രൂപ ഓരോ മാസവും നല്ക്നാനാണ്‌ വ്യവസായി കൂടിയായ ഭർത്താവിനോട് വിധിച്ചത്.

എന്നാൽ തുക കൂടുതലാണ്‌ എന്നും ഇതിൽ നിന്നും നായകളുടെ ചിലവ് ഒഴിവാക്കനം എന്നും ഭർത്താവ് അപേക്ഷിച്ചു. നായ്ക്കളുടെ സംരക്ഷണം പരിഗണിക്കാനാവില്ലെന്ന ഭർത്താവിന്റെ വാദം മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോമൽസിംഗ് രാജ്പുത് ഖണ്ഡിച്ചു.തനിക്ക് വരുമാന മാർഗമില്ലെന്നും അസുഖമാണെന്നും മൂന്ന് റോട്ട്‌വീലർ നായ്ക്കൾ തന്നെ ആശ്രയിക്കുന്നുണ്ടെന്നും യുവതി വാദിച്ചു.

വളർത്തുമൃഗങ്ങൾ ഉള്ളത് മൂലം തനിക്ക് ജീവിത ചിലവ് കൂടുതലാണ്‌ എന്നും ഓരോ പട്ടിക്കും ഇത്ര രൂപ ചിലവ് ഉണ്ട് എന്നും ഭാര്യ കോടതിയേ ബോധിപ്പിക്കുകയായിരുന്നു.ഭർത്താവിന് ബിസിനസ്സിൽ നഷ്ടം സംഭവിച്ചതായി അനുമാനിക്കാൻ ഒരു വസ്തുക്കളും ഹാജരാക്കിയിട്ടില്ലെന്ന് മജിസ്‌ട്രേറ്റ് പറഞ്ഞു. “കൂടാതെ, അയാൾക്ക് അത്തരത്തിലുള്ള എന്തെങ്കിലും നഷ്ടങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് അനുമാനിക്കുകയാണെങ്കിൽപ്പോലും മാസം 50000 രൂപ വീതം പട്ടികൾക്കും ഭാര്യക്കും ചിലവ് ഇനത്തിൽ നല്കണം.ഇതോടെ വേർപിരിയുന്ന ഭാര്യ ഭർത്താക്കന്മാരുടെ വീടുകളിൽ ഇനി വളർത്ത് മൃഗം ഉണ്ട് എങ്കിൽ വേർപിരിയുന്ന ഭർത്താക്കന്മാർക്ക് ഒരു തലവേദനയാകും