കുര്‍ബാന വൈദികര്‍ തോന്നുന്ന പോലെ അര്‍പ്പിക്കരുതെന്ന് മേജര്‍ ആര്‍ച്ച് ബിഷപ്പ് റാഫേല്‍ തട്ടില്‍

കൊച്ചി. കുര്‍ബാന സംബന്ധിച്ച തര്‍ക്കാത്തില്‍ വൈദികര്‍ക്ക് മുന്നറിയിപ്പ് നല്‍കി സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍. കുര്‍ബാന വൈദികര്‍ക്ക് തോന്നുന്ന പോലെ അര്‍പ്പിക്കാന്‍ സാധിക്കില്ല. കുര്‍ബാന അര്‍പ്പണം സഭയും ആരാധനാ ക്രമവും അനുസരിച്ച് വേണമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

വൈദികരുടെ സമയം അനുസരിച്ച് കുര്‍ബാന അര്‍പ്പിക്കുന്ന രീതി മാറ്റണം. കുര്‍ബാന സമയം ക്രമീകരിക്കേണ്ടത് വിശ്വാസികളുടെ സൈകര്യത്തിനാണെന്നും മേജര് ആര്‍ച്ച് ബിഷപ്പ് നിര്‍ദേശിച്ചു.

സിറോ മലബാര്‍ സഭയില്‍ ഏകീകൃത കുര്‍ബാന നടത്തണമെന്ന് രേഖാമൂലം സിനഡ് ആവശ്യപ്പെട്ടിരുന്നു. സിനഡിന്റെ അവസാന ദിനമായ ജനുവരി 13ന് മേജര്‍ ആര്‍ച്ച് ബിഷപ്പ് റാഫേല്‍ തട്ടിലിന്റെ അധ്യക്ഷതയില്‍ സമ്മേളിച്ച സിനഡിസല്‍ പങ്കെടുത്ത 49 മെത്രാന്‍മാരും ബിഷപ്പും ഒപ്പുവെച്ച സര്‍ക്കുലറിലാണ് നിര്‍ദേശം.